ജിദ്ദ: സൗദി അറേബ്യയില്‍ ഹെവി ഡ്രൈവർ ജോലികള്‍ സ്വദേശിവല്‍ക്കരിക്കും. ഇതിനായുളള നടപടിക്രമങ്ങള്‍ ആരംഭിച്ചു. സംരംഭത്തെ പിന്തുണയ്ക്കുന്നതിനുളള ആദ്യപടിയായുളള കരാറില്‍ പൊതുഗതാഗത അതോറിറ്റിയും അൽമജ്ദൂഇ കമ്പനിയും ഒപ്പുവെച്ചു. റിയാദിലെ ഗതാഗത അതോറിറ്റി ഓഫീസില്‍ വച്ചാണ് കരാർ ഒപ്പിട്ടത്.
രാജ്യത്തെ പൗരന്മാർക്കുള്‍പ്പടെ തൊഴിലവസരങ്ങള്‍ വർദ്ധിപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് വിഷന്‍ 2030 സൗദി അറേബ്യ നടപ്പിലാക്കുന്നത്. ഇതിനോട് അനുബന്ധമായി നിരവധി മാറ്റങ്ങളും വികസന പ്രവർത്തനങ്ങളുമെല്ലാം രാജ്യത്ത് നടപ്പിലാക്കുകയാണ്. ഗതാഗത ലോജിസ്റ്റിക് മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായുളള സ്വദേശി വല്‍ക്കരണ ശ്രമങ്ങള്‍ വർദ്ധിപ്പിക്കുക, ലോജിസ്റ്റിക് മേഖലയിലെ തൊഴിലുകളിൽ ജോലി ചെയ്യാൻ സൗദികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. കരാർ പ്രകാരം രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരം ഒരുക്കാന്‍ അൽമജ്ദൂഇ കമ്പനി ആവശ്യമായ പിന്തുണയും സഹായവും നൽകും.
സ്വകാര്യമേഖലയെ പിന്തുണയ്ക്കുക, സ്വദേശികള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുക, ഡ്രൈവിംഗ് പരിശീലനത്തിന്‍റേയും മെഡിക്കല്‍ പരിശോധനയുടെയും ചെലവുകള്‍ക്ക് വേണ്ട സഹായം,ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള സഹായം, മാനവ വിഭവശേഷി വികസന ഫണ്ടിൽനിന്ന് വേതനം നൽകുക തുടങ്ങിയവയും കരാറിലുൾപ്പെടും. ഇതോടെ കൂടുതല്‍ സൗദി പൗരന്മാർ മേഖലയിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.