തിരുവനന്തപുരം: രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന മോഡി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി. കര്‍ഷകര്‍ ദില്ലിയില്‍ എത്താതിരിക്കാന്‍ യുദ്ധസമാനമായ അന്തരീക്ഷം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചു. കര്‍ഷകരെ കേള്‍ക്കാന്‍ മോദി ഭരണകൂടം തയാറാകുന്നില്ല. കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നത് എന്ന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ ആവര്‍ത്തിച്ചു. അതു ചര്‍ച്ചയിലൂടെ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഹം ഹോംഗെ കാമ്യാബ് (അതിജീവിക്കും നമ്മള്‍) എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് കർഷകർ സമരം ചെയ്യുന്നത്. ട്രാക്ടർ വെളിച്ചത്തിൽ കർഷകർ ഭക്ഷണം പാചകം ചെയ്യുന്നു. ആറുമാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കർഷകർ ദില്ലിയിൽ ഉള്ളതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 17ന് പാർലമെന്റ് പാസാക്കിയ മൂന്ന് കർഷക നിയമങ്ങൾക്ക് എതിരെയാണ് കർഷകർ സമരം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.