അദാനി വിഷയം ഇന്ത്യക്കെതിരെയുള്ള ആക്രമണമല്ലെന്ന് നിര്‍മല സീതാരാമന്‍

അദാനി വിഷയം ഇന്ത്യക്കെതിരെയുള്ള ആക്രമണമല്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യക്കെതിരെയുള്ള ആക്രമണമായി കരുതാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അത് ആ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണന്നും ഒരു സ്വകാര്യ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കമ്പനിയാണ് അദാനി എന്ന ആരോപണവും നിര്‍മല തള്ളി. എല്ലാ വന്‍കിട പദ്ധതികളും പ്രധാനമന്ത്രിക്കു കീഴില്‍ തുറന്ന ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എല്ലാം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ്. തങ്ങള്‍ ആര്‍ക്കും ഒത്താശ ചെയ്യാറില്ല. ഇത് അടിസ്ഥാന രഹിതമായ ആരോപണമാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഇന്ത്യക്കെതിരെയുള്ള ആക്രമണമാണ് എന്നാണ് അദാനി ആരോപിച്ചിരുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ ആറു ദിവസം കൊണ്ട് 58 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ നിന്ന് നഷ്ടമായത്. ആഗോള ശതകോടീശ്വര പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി 21 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ഓഹരിത്തകര്‍ച്ചയ്ക്ക് പിന്നാലെ അദാനിക്കെതിരെ കേന്ദ്ര ധനമന്ത്രാലയം അന്വേഷണം പ്രഖ്യാപച്ചിരുന്നു. സെബിയും ആര്‍ബിഐയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. അതേസമയം, ഹിന്‍ഡന്‍ബര്‍ഗിനെതിരെ അദാനി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.