കാട്ടുതീ അണക്കാനാകുന്നില്ല; ചിലിയില്‍ മരണം 23 ആയി

കാട്ടുതീ അണക്കാനാകുന്നില്ല; ചിലിയില്‍ മരണം 23 ആയി

സാന്റിയാഗോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ അണക്കാനുള്ള ശ്രമം തുടരുന്നതിനിടെ മരണസംഖ്യ 23 ആയി ഉയര്‍ന്നു. 979 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. 1100ലേറെ പേരെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റി. തീ പടരുന്ന മേഖലകളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ഒരു ലക്ഷത്തിലേറെ ഏക്കര്‍ സ്ഥലത്ത് തീ പടര്‍ന്നിട്ടുണ്ട്. ജനസാന്ദ്രതയുള്ളതും കൃഷിയിടങ്ങളിലുമാണ് തീ ആളിപ്പടരുന്നത്. മുന്തിരി, ആപ്പിള്‍, മല്‍ബെറി തുടങ്ങി കൃഷിയിടങ്ങളില്‍ വ്യാപകമായി തീ പടരുകയാണ്. നിരവധി വീടുകള്‍ കത്തിനശിച്ചു. വാഹനങ്ങള്‍ക്ക് തീപിടിച്ചു ആളുകള്‍ മരിച്ചു. അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രിക്ക് മുകളിലെത്തി. 

തീകെടുത്താനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനാംഗവും മരിച്ചു. നിരവധി രക്ഷാപ്രവര്‍ത്തകര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഉഷ്ണതരംഗത്തെ തുടര്‍ന്നാണ് കാട്ടുതീ പടര്‍ന്നത്. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.