ഇടുക്കി: ഇടുക്കി കുമളിയില്‍ ഏഴു വയസുകാരനെ ഗുരുതരമായി പൊള്ളല്‍ ഏല്‍പ്പിച്ച കേസില്‍ അമ്മയുടെ അറസ്റ്റ് ഇന്ന്. കുട്ടിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയ പൊലീസ് അമ്മക്കെതിരേ കേസെടുത്തിരുന്നു. അട്ടപ്പളളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഏഴ് വയസുകാരനോടായിരുന്നു അമ്മയുടെ ക്രൂരത.
സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും പൊലീസ് അറിയിച്ചിട്ടുണ്ട്. അടുത്ത വീട്ടില്‍ നിന്ന് ടയര്‍ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി. രണ്ട് കൈക്കും കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയുടെ കണ്ണില്‍ മുളകുപൊടി തേച്ച ശേഷം കയ്യിലും കാലിലും അമ്മ ചട്ടുകം പഴുപ്പിച്ച് വെക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാന്‍ അമ്മ തയ്യാറായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.