ഏഷ്യാ കപ്പ് വേദി പാകിസ്ഥാനില്‍ നിന്നും യുഎഇക്ക് മാറ്റാന്‍ സാധ്യത; അന്തിമ തീരുമാനം മാര്‍ച്ചില്‍

ഏഷ്യാ കപ്പ് വേദി പാകിസ്ഥാനില്‍ നിന്നും യുഎഇക്ക് മാറ്റാന്‍ സാധ്യത; അന്തിമ തീരുമാനം മാര്‍ച്ചില്‍

ബഹ്‌റൈന്‍: പാക്കിസ്ഥാനില്‍ നിന്നും ഏഷ്യാ കപ്പ് വേദി മാറ്റിയേക്കുമെന്ന് സൂചന. മാര്‍ച്ചില്‍ ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബിസിസിഐ സെക്രട്ടറി ജയ് ഷായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ നജാം സേത്തിയും ശനിയാഴ്ച ബഹ്റൈനില്‍ തങ്ങളുടെ ആദ്യ ഔപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഏഷ്യാ കപ്പിന്റെ വേദി മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ഏഷ്യാ കപ്പ് ആദ്യം പാക്കിസ്ഥാനില്‍ വെച്ചു നടത്തുമെന്നാണ് ഈ വര്‍ഷം സെപ്തംബറില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നും വേദി മാറ്റണം എന്നും എസിസി ചെയര്‍മാന്‍ കൂടിയായ ജയ് ഷാ ആവശ്യപ്പെട്ടിരുന്നു.

യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ ഏഷ്യാ കപ്പ് നടത്തിയേക്കുമെന്നാണ് സൂചനകള്‍. പിസിബി ചെയര്‍മാന്‍ നജാം സേത്തിയുടെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ എല്ലാ എസിസി അംഗരാജ്യങ്ങളുടെ തലവന്മാരും പങ്കെടുത്തു.


'എസിസി യോഗത്തില്‍ പല ചര്‍ച്ചകളും നടന്നു. എന്നാല്‍ വേദി മാറ്റുന്നത് സംബന്ധിച്ച തീരുമാനം മാര്‍ച്ചിലേക്ക് മാറ്റി. പക്ഷേ, ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാകാത്തതിനാല്‍ ടൂര്‍ണമെന്റിന്റെ വേദി മാറ്റേണ്ടിവരുമെന്ന് ഉറപ്പിക്കാം. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും, ശുഭ്മാന്‍ ഗില്‍സും ഏഷ്യാകപ്പില്‍ പങ്കെടുക്കാത്തതിനാല്‍ ഇത്തവണ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്''- ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.