കാഠ്‌മണ്ഡുവിൽ ചൈനാവിരുദ്ധ പ്രതിഷേധം

 കാഠ്‌മണ്ഡുവിൽ ചൈനാവിരുദ്ധ പ്രതിഷേധം

  കാഠ്‌മണ്ഡു : നേപ്പാൾ കാഠ്‌മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുന്നിൽ ബുധനാഴ്ച ചൈനാവിരുദ്ധ പ്രതിഷേധം അരങ്ങേറി . നേപ്പാൾ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന വിദൂര അതിർത്തി ജില്ലയായ ഹംലയുടെ ഒരു ഭാഗത്ത് ചൈന 11 കെട്ടിടങ്ങൾ നിർമിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് കാരണമായി.

 ഇരു രാജ്യങ്ങളും തമ്മിൽ അതിരു നിശ്ചയിച്ചിരുന്ന അതിർത്തി സ്തംഭം കാണാതായ പ്രദേശത്താണ് ചൈനീസ് പക്ഷം കെട്ടിടങ്ങൾ നിർമ്മിച്ചത്. 2005 ൽ ഈ പ്രദേശത്ത് ഒരു കുടിലുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് തർക്ക പ്രദേശം അടുത്തിടെ സന്ദർശിച്ച നേപ്പാൾ അധികൃതർ പറഞ്ഞു. 

വീടുകൾ നിർമിച്ച പ്രദേശം ചൈനീസ് പ്രദേശത്തിനകത്താണെന്ന് ചൈനീസ് പക്ഷം അവകാശപ്പെട്ടതായി , സ്ഥലം സന്ദർശിച്ച നംഖ ഗ്രാമീണ മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻ ബിഷ്ണു ബഹാദൂർ തമാങ് , കാഠ്മണ്ഡു പോസ്റ്റിനോട് പറഞ്ഞു. 

ചൈനീസ് അതിർത്തി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ നടന്ന കെട്ടിടനിർമ്മാണത്തെക്കുറിച്ച് നേപ്പാളിലെ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് .

ഹംല ജില്ലയിലെ അതിക്രമങ്ങൾക്കെതിരെ , ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്‌മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുന്നിൽ ഒന്നിച്ചു കൂടിയ പ്രതിഷധക്കാർ ചൈനാവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചൈന ഉടൻ നേപ്പാളിന്റെ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

എന്നാൽ കാഠ്‌മണ്ഡുവിലെ ചൈനീസ് എംബസി വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ, ചോദ്യം ചെയ്യപ്പെട്ട കെട്ടിടങ്ങൾ , ചൈന-നേപ്പാൾ അതിർത്തിയിലെ ചൈനീസ് ഭാഗത്താണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്കും നേപ്പാളിനും പ്രാദേശിക തർക്കങ്ങളൊന്നുമില്ലെന്നും “നേപ്പാളിനു വേണമെങ്കിൽ വീണ്ടും പരിശോധന നടത്താവുന്നതാണെന്നും പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങളെയും “സൗഹൃദ അയൽക്കാർ” എന്ന് വിശേഷിപ്പിക്കുകയും ചൈന “നേപ്പാളിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും എല്ലായ്പ്പോഴും ബഹുമാനിക്കുന്നു” എന്നും ചൈനീസ് വ്യക്താവ് വ്യക്തമാക്കി .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.