സർക്കാർ സേവനങ്ങള്‍ വിരല്‍ തുമ്പില്‍, ആപ്പുകള്‍ ഏതെന്ന് അറിയാം

സർക്കാർ സേവനങ്ങള്‍ വിരല്‍ തുമ്പില്‍, ആപ്പുകള്‍ ഏതെന്ന് അറിയാം

അബുദബി: യുഎഇ യിൽ വിസ ഉൾപ്പെടെ സർക്കാർ സേവനങ്ങൾ രണ്ട് ആപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ലഭ്യമാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി). ഐസിപി, യുഎഇ പാസ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ഡൗണ്‍ ലോഡ് ചെയ്യണം.

സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭിക്കാൻ സ്വദേശികൾക്കും വിദേശികൾക്കും യുഎഇ പാസ് വേണം. ഈ രണ്ട് ആപ്ലിക്കേഷനുകളിലൂടെയും ലോകത്ത് എവിടെയിരുന്നു സർക്കാർ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. സർക്കാർ ഉദ്യോഗസ്ഥർ വിദേശ യാത്ര പോകേണ്ടി വരുമ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ നൽകുന്നതിനും ഇവ അത്യാവശ്യമാണെന്നും അധികൃതർ അറിയിച്ചു.

വിസ, എമിറേറ്റ്സ് ഐഡി, കെട്ടിട വാടക കരാർ തുടങ്ങിയവ പുതുക്കുന്നതിനും മറ്റു ഓൺലൈൻ സേവനങ്ങൾക്കും യുഎഇ പാസ് നിർബന്ധമാണ്.യുഎഇ ഐസിപി ആപ്ലിക്കേഷനിലൂടെ വ്യക്തിഗത സേവനങ്ങള്‍ക്ക് പുറമെ, ബന്ധുക്കളെയോ സുഹൃത്തുക്കളേയോ സന്ദർശക വിസയില്‍ കൊണ്ടുവരുന്നതിനുളള നടപടിക്രമങ്ങളും പൂർത്തീകരിക്കാനാകും.സർക്കാർ സേവനങ്ങള്‍ക്കായി  ഓഫീസുകളിൽ എത്തേണ്ട എന്നുള്ള ആനുകൂല്യവുമുണ്ട്.

പാസ്പോർട്ടിൽ വീസ പതിക്കുന്നതിനു പകരം എമിറേറ്റ്സ് ഐഡിയിൽ വിവരങ്ങൾ ചേർത്ത് യുഎഇ പാസുമായി ബന്ധിപ്പിച്ചതോടെ വ്യക്തിഗത വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും. വിസയുടെ കാലാവധി പരിശോധിക്കുന്നതിനും എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പ് എടുക്കുന്നതിനും പിഴ അടയ്ക്കുന്നതിനും സൗകര്യമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.