ജനദ്രോഹ ബജറ്റ്; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കൊച്ചിയിലും പത്തനംതിട്ടയിലും സംഘര്‍ഷം

ജനദ്രോഹ ബജറ്റ്; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കൊച്ചിയിലും പത്തനംതിട്ടയിലും സംഘര്‍ഷം

കൊച്ചി: ജനദ്രോഹ ബജറ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കൊച്ചിയിലും പത്തനംതിട്ടയിലും മാര്‍ച്ച് സംഘര്‍ഷത്തിലെത്തി.

കൊച്ചിയില്‍ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു.

പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലാത്തിയടിയില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തു.

ബജറ്റിനെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലേക്കെത്തി. പ്രവര്‍ത്തകര്‍ പൊലീസിനെ കൂകി വിളിച്ചു. ബാരിക്കേടിന് മുകിളില്‍ കയറിയും പ്രതിഷേധിച്ചു.

ബാരിക്കേഡുകള്‍ മറിച്ചിട്ടതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നികുതി വര്‍ധനക്കെതിരെ മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് കാര്‍ കെട്ടിവലിച്ച് പ്രതിഷേധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.