തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു; 1.78 ബില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്

തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു; 1.78 ബില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്

ഇസ്താംബൂള്‍: തുര്‍ക്കി- സിറിയ അതിര്‍ത്തി മേഖലയില്‍ തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരണം 20000 കടന്നു. ദുരന്തത്തിന്റെ പൂര്‍ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകളും മങ്ങുകയാണ്. നൂറ്റാണ്ടിന്റെ ദുരന്തം എന്നാണ് ഭൂകമ്പത്തെ തുര്‍ക്കി പ്രസിഡന്റ് വിശേഷിപ്പിച്ചത്.

കൂടുതല്‍ ലോകരാജ്യങ്ങള്‍ തുര്‍ക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതല്‍ യുഎന്‍ സഹായം എത്തിത്തുടങ്ങി. അഞ്ച് ട്രക്കുകളിലായി അവശ്യവസ്തുക്കള്‍ എത്തിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവര്‍ക്കായുളള അടിയന്തര ധനസഹായവും ഉള്‍പ്പെടെ 1.78 ബില്യണ്‍ ഡോളര്‍ ലോക ബാങ്ക് തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.