'മരണത്തെ മുഖാമുഖം കണ്ടു': ഭൂചലനത്തിന്റെ ഭീകരതകള്‍ വിവരിച്ച് സിറിയയില്‍ നിന്ന് ഒരു പുരോഹിതന്‍

'മരണത്തെ മുഖാമുഖം കണ്ടു': ഭൂചലനത്തിന്റെ ഭീകരതകള്‍ വിവരിച്ച് സിറിയയില്‍ നിന്ന് ഒരു പുരോഹിതന്‍

അലപ്പോ: സിറിയയില്‍ തങ്ങള്‍ നേര്‍ക്കുനേര്‍ ദര്‍ശിച്ച മരണത്തിന്റെ അനുഭവങ്ങളും ഭൂചലനത്തിന്റെ ഭീകരതയും പങ്കുവച്ച് സിറിയയിലെ അലപ്പോയില്‍ സേവനമനുഷ്ഠിക്കുന്ന ഗ്രീക്ക് കത്തോലിക്കാ പുരോഹിതന്‍ ഫാ. ഫാദി നജ്ജാര്‍.

'ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സിറിയയിലെ ഇടവകകള്‍ അഭയ കേന്ദ്രങ്ങളായി മാറി. ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് കൃത്യമായി അറിയില്ല. ഞങ്ങളും വളരെ ബുദ്ധിമുട്ടിലാണ്. കാരണം ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഒരു പുരോഹിതനെ നഷ്ടപ്പെട്ടു.

എത്രത്തോളം ആളുകളെ ഭൂകമ്പം ബാധിച്ചു എന്നതിന്റെ കൃത്യമായ കണക്കുകളൊന്നുമറിയില്ല. പക്ഷേ, ഞങ്ങള്‍ സംസാരിക്കുന്നത് മരണപ്പെട്ട ആയിരക്കണക്കിന് ആള്‍ക്കാരെയും പരിക്കേറ്റതും വീടുകള്‍ നഷ്ടപ്പെട്ടതുമായ നിരവധി ആളുകളെയും കുറിച്ചാണ്' - ഫാ. നജ്ജാര്‍ പറയുന്നു.

പല കെട്ടിടങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയോ, പൂര്‍ണമായും തര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എല്ലാ മുഖങ്ങളിലും ഭയം മാത്രമാണ് അവശേഷിക്കുന്നത്. ഒപ്പം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയും.

വെള്ളിയാഴ്ച ഉച്ച വരെ തുര്‍ക്കിയില്‍ 19,000 ത്തിലധികം മരണങ്ങളും സിറിയയില്‍ 3,000 ത്തിലധികം മരണങ്ങളും ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കാരണം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുരുങ്ങിക്കിടപ്പുണ്ട്.

നിരവധി ആളുകള്‍ മരിച്ചു. ഇടവകാംഗങ്ങള്‍ക്കൊപ്പം താനും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ആളുകളെ നീക്കം ചെയ്യാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിതി വളരെ രൂക്ഷമായ അവസ്ഥയിലാണ്. ഇപ്പോള്‍ അലപ്പോയില്‍ തണുപ്പ് കൂടുതലാണ്.

അഞ്ചോ, ആറോ ദിവസമായി മഴ പെയ്യുന്നു. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുമെന്നും ഫാ. നജ്ജാര്‍ പറഞ്ഞു. നാല്‍പതുകാരനായ ഫാ. നജ്ജാര്‍ അലപ്പോയിലെ സെന്റ് മൈക്കിള്‍ ഇവകയിലെ വികാരിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.