സ്വകാര്യ ബസുകളുടെ മത്സര ഓട്ടം; ഗതാഗത മന്ത്രി യോഗം വിളിച്ചു

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം; ഗതാഗത മന്ത്രി യോഗം വിളിച്ചു

കൊച്ചി: നഗരത്തില്‍ മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസുകള്‍ അപകടം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഗതാഗത മന്ത്രി യോഗം വിളിച്ചു. 14 ന് കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.

സംസ്ഥാനത്തെ റോഡുകളില്‍ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണങ്ങള്‍ സംഭവിച്ചിരുന്നു. ഇതോടെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം അടക്കം ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രി യോഗം വിളിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.