അങ്കാറ: നോക്കെത്താ ദൂരത്തോളം ദുരിതക്കാഴ്ച്ചകളാണെങ്കിലും ആശ്വാസം പകരുന്ന ചില വാര്‍ത്തകളും ഭൂകമ്പത്തില്‍ നാമാവശേഷമായ തുര്‍ക്കിയില്‍ നിന്നു വരുന്നുണ്ട്. വെറും 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും 90 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് ലോകത്തിന് പ്രതീക്ഷ പകരുന്നത്.
തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്, യാഗിസ് ഉലാസ് എന്നാണു കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
കുഞ്ഞിനെ പ്രാഥമിക ചികിത്സകള്‍ നല്‍കിയതിന് ശേഷം സമീപ പ്രദേശത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 90 മണിക്കൂറുകള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കഴിഞ്ഞ അമ്മ തീര്‍ത്തും അവശനിലയിലായിരുന്നു. ഇവരെയും സമീപ പ്രദേശത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് അടിയില്‍ നിന്ന് കുട്ടിയെ രക്ഷിക്കുമ്പോള്‍ അതു സന്തോഷത്തിന്റെ വലിയ നിമിഷങ്ങളാണു രക്ഷാപ്രവർത്തകർക്കു നൽകിയത്.
ഒരു ചെറിയ പുതപ്പിൽ കുഞ്ഞിനെ പൊതിഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. ഭൂകമ്പം നടന്ന് അഞ്ചാം ദിനമാണ് കുഞ്ഞിന്റെയും അമ്മയുടെയും അതിജീവനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.