സാമൂഹ്യ സേവന രംഗത്തെ "ജയിംസ് ബോണ്ട്" എന്ന് ഫോർബ്സ് മാഗസിൻ വിശേഷിപ്പിച്ചിട്ടുള്ളത് ആരെയാണെന്നറിയുമോ? വേറിട്ട വഴികളിലൂടെ നടന്ന് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ ചക്ക് ഫീനിയെ . പലർക്കും സന്തോഷം നൽകുന്നത് ധാരാളം ധനം സമ്പാദിക്കുന്നതിലാണെങ്കിൽ ചക്ക് ഫീനിയ്ക്ക് സന്തോഷം ലഭിക്കുന്നത് സമ്പാദിച്ച പണം ദാനം ചെയ്യുമ്പോഴാണ്. ഒന്നോ രണ്ടോ ഡോളർ അല്ല, ആയിരമോ പതിനായിരമോ അല്ല അദ്ദേഹം ദാനം ചെയ്തത്. കോടികളാണ് ആരും അറിയാതെ ദാനം ചെയ്തത്.
മറ്റു വ്യക്തികളുടെയോ സംഘടനകളുടെയോ സഹായമില്ലാതെ തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുവേണ്ടി 1984ൽ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ 38.75% ഉടമസ്ഥാവകാശം "അറ്റ്‌ലാന്റിസ് മനുഷ്യസ്നേഹി" ( Atlantis philanthropies) പേരിൽ എഴുതിവച്ചു. ആരെയും അമ്പരപ്പിക്കുന്ന ഈ മഹാദാനം 13 വർഷക്കാലം രഹസ്യമാക്കിവച്ചു. 1997ൽ ഒരു വ്യവഹാര തർക്കത്തെ തുടർന്ന് അറ്റ്ലാന്റിസ് ഫിലാന്ത്രോഫിസിന്റെ വരുമാനസ്രോതസ്സ് വെളിപ്പെടുത്തേണ്ടി വന്നപ്പോഴാണ് ചക്ക് ഫീനിയുടെ മഹത്തായ സേവനകർമങ്ങൾ ലോകം അറിയുന്നത്. ‘
ലോകത്ത് ഏതൊരു കോണിലുള്ള ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽനിന്നും ഒരു ഉൽപന്നം വിൽക്കപ്പെടുമ്പോൾ അതിന്റെ ഒരു വിഹിതം ചെന്നെത്തുന്നത് ചാരിറ്റി പ്രവർത്തനങ്ങൾക്കാണ്. ഈ മഹത്തായ ആശയം നടപ്പിലാക്കിയ മഹാനായ ചക്ക് ഫീനി തന്റെ സമ്പാദ്യം മുഴുവൻ ദശലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവിതത്തിൽ പ്രകാശം പരത്താൻ വിനിയോഗിക്കുന്നു. ആഡംബരമില്ലാതെ ലളിതജീവിതം നയിക്കുന്ന വ്യതിരിക്തനായ ഒരു മനുഷ്യസ്നേഹഹി.
വിവിധ ഫൗണ്ടേഷനുകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിലുപരിയായി ലോകസമാധാനത്തിനായി ചക്ക് ഫീനി മുന്‍പന്തിയിലുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുവാന്‍ അദ്ദേഹം മുന്‍കൈ എടുത്തിട്ടുണ്ട്. അതുപോലെ കുറ്റവാളികളായ കുട്ടികളുടെ വധശിക്ഷ നിര്‍ത്തലാക്കാനും സൗത്ത് ആഫ്രിക്കയിലെ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യചികിത്സ നല്‍കാനും അദ്ദേഹം മുന്‍പന്തിയിലുണ്ട്. വിയറ്റ്‌നാമിലെ ജനങ്ങളെ യുദ്ധക്കെടുതികളില്‍നിന്ന് കരകയറ്റാനും ഓസ്‌ട്രേലിയായിലെ ബയോ മെഡിക്കല്‍ റിസര്‍ച്ചുകള്‍ക്ക് സംഭാവന നല്‍കാനും ചക്ക് ഫീനി രംഗത്തുണ്ട്.
ഓരോ സംഭാവനയും അജ്ഞാതനായ ഡോണര്‍ എന്ന നിലയിലാണ് അദ്ദേഹം കൊടുത്തിരുന്നത്. തന്റെ പേര് പ്രശസ്തമാകാന്‍ വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. ഈ അടുത്ത കാലത്താണ് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചറിയുന്നത്. ഐറിഷ് അമേരിക്കന്‍ വംശജനായ ചക്ക് ഫീനിയുടെ യഥാര്‍ത്ഥപേര് ചാള്‍സ് ഫ്രാന്‍സിസ് ഫീനി എന്നാണ്. 1931ല്‍ ജനിച്ച അദ്ദേഹത്തിന് ഇപ്പോള്‍ 88 വയസ് പ്രായമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഫൗണ്ടേഷനുകളിലൊന്നായ അറ്റ്‌ലാന്റിക് ഫിലാന്‍ത്രോ ഫീനിന്റെ സ്ഥാപകനും ഡ്യൂട്ടി ഫ്രീ ഷോപ്പേഴ്‌സ് ഗ്രൂപ്പിന്റെ സഹസ്ഥാപകനുമായ ഫീനിയുടെ പരോപകാര പ്രവൃത്തികള്‍ പലതും രഹസ്യമാണ്. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അത് രഹസ്യമായി ഇരിക്കേണ്ടതിന് വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ (മത്താ. 6:4) എന്ന ബൈബിൾ വചനമായിരിക്കണം
www.atlanticphilanthropies.org
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26