ത്രിപുരയില്‍ തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍; എന്നിട്ടും സജീവമാകാതെ കോണ്‍ഗ്രസ് നേതാക്കള്‍

ത്രിപുരയില്‍ തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍; എന്നിട്ടും സജീവമാകാതെ കോണ്‍ഗ്രസ് നേതാക്കള്‍

അഗര്‍ത്തല: ഫെബ്രുവരി 16 ന് നടക്കുന്ന ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ സജീവമാകാതെ കോണ്‍ഗ്രസ് നേതാക്കള്‍. സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചാണ് തിരഞ്ഞെടുപ്പില്‍ഇത്തവണ ബിജെപിയെ നേരിടുന്നത്.

തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കുമ്പോഴും കോണ്‍ഗ്രസിന്റെ താരപ്രചാരകരായ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇല്ലെന്നാണ് ആക്ഷേപം.

ത്രിപുരയില്‍ 13 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നേരത്തേ 20 ഓളം സീറ്റുകള്‍ സഖ്യത്തില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് കോണ്‍ഗ്രസ് കരുതിരുന്നു. എന്നാല്‍ സീറ്റുകള്‍ കൂടുതല്‍ ലഭിച്ചില്ല.

ഇത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം സിപിഎമ്മിന് വേണ്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.

എന്നാല്‍ ബിജെപിയാകട്ടെ പ്രചരണം കൊഴുപ്പിക്കുകയാണ്. കേന്ദ്ര നേതാക്കള്‍ ഒന്നടങ്കം സംസ്ഥാനത്ത് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. മാത്രമല്ല വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചരണവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഭരണത്തുടര്‍ച്ചയ്ക്കുള്ള തന്ത്രങ്ങള്‍ ബിജെപി ഇവിടെ സജീവമാക്കുകയാണ്.

കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളി തീര്‍ക്കുകയാണ് പ്രദ്യുത് ദേബ് ബര്‍മ്മന്‍ നയിക്കുന്ന തിപ്ര മോത്ത. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം പാര്‍ട്ടിക്കുണ്ട്. മേഖലയില്‍ 26 ഓളം സീറ്റുകളില്‍ തിപ്ര വെല്ലുവിളിയായേക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തേ തിപ്രയെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും നടത്തിയിരുന്നു. എന്നാല്‍ തിപ്ര ലാന്‍ഡ് എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ യാതൊരു സഖ്യത്തിനും ഇല്ലെന്നതായിരുന്നു സംഘടനയുടെ നിലപാട്.

തിരഞ്ഞെടുപ്പില്‍ 26 സീറ്റുകള്‍ വരെ നേടുമെന്നും കിംഗ് മേക്കറാകുമെന്നുമാണ് തിപ്ര അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ആര്‍ക്കൊപ്പമായിരുന്നു പാര്‍ട്ടി ചേരുകയെന്നാണ് ഉറ്റു നോക്കപ്പെടുന്നത്. തിപ്ര ലാന്‍ഡ് എന്ന ഉറപ്പ് എഴുതി നല്‍കിയാല്‍ മാത്രമേ ആരുമായും സഖ്യമുള്ളൂവെന്ന ഉറച്ച നിലപാടിലാണ് തിപ്ര.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം 36 സീറ്റായിരുന്നു നേടിയത്. സിപിഎം 16 സീറ്റിലേക്ക് ചുരുങ്ങി. 10 സീറ്റില്‍ ജയിച്ചിരുന്ന കോണ്‍ഗ്രസിന് ഒന്നു പോലും കിട്ടിയില്ല. എന്നാല്‍ പ്രധാന നേതാക്കള്‍ പ്രചാരണത്തിന് എത്തിയില്ലെങ്കിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം ഇത്തവണ കാര്യമായ മുന്നേറ്റം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.