വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഡിജിറ്റൽ സിനഡ് ഒരു ഓൺലൈൻ പ്രാർത്ഥനാ സംരംഭം ആരംഭിക്കുന്നു. മാർച്ച് 13 നാണ് മാർപ്പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികം.
കത്തോലിക്കാ സഭയുടെയും മാർപ്പാപ്പയുടെയും ജീവിതത്തിലെ ഈ നാഴികക്കല്ല് ഉയർത്തിക്കാട്ടുന്നതിനായി, ലോകമെമ്പാടുമുള്ള വിശ്വാസികളെ ഉൾക്കൊള്ളിച്ച് വെർച്വൽ രീതിയിൽ കത്തിച്ച മെഴുകുതിരികളുമായി ഒരു പ്രത്യേക ഓൺലൈൻ മാപ്പ് ഡിജിറ്റൽ സിനഡ് പുറത്തിറക്കി.
യേശു തന്റെ സഭയ്ക്ക് നൽകിയ മഹത്തായ കൃപയാണ് മാർപ്പാപ്പ ചെയ്യുന്ന ശുശ്രൂഷ, അതിന് നാം എപ്പോഴും നന്ദിയുള്ളവരായിരിക്കണമെന്ന് ഡിജിറ്റൽ സിനഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതിനാൽ, മാർപ്പാപ്പായ്ക്കായുള്ള പ്രാർത്ഥന നമ്മുടെ ഏറ്റവും നല്ല സമ്മാനമായിരിക്കണം. അത് ദൈവം ഈ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്ത ഒരാളുടെ സേവനത്തെ പിന്തുണയ്ക്കാൻ സഹായിക്കും. കാരണം ഈ പാറയിൽ അവൻ തന്റെ സഭയെ സമയത്തിലും ചരിത്രത്തിലും പണിയുന്നുവെന്നും പ്രസ്താവനയിൽ കുറിച്ചു.
ഈ ഉദ്യമത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മാതാവിനെ ഒന്നോ അതിലധികമോ തവണ വാഴ്ത്താനുള്ള ക്ഷണം വെബ്സൈറ്റിൽ കാണാം.
"അവസാനം ദൈവത്തിന്റെ കാരുണ്യത്തിന് നന്ദി പറഞ്ഞുകൊണ്ട്, മാർപ്പാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും സ്ഥലങ്ങളെ 'ചെറിയ മെഴുകുതിരികൾ' കൊണ്ട് അടയാളപ്പെടുത്തിയ ഒരു ഭൂപടം ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അയയ്ച്ചു നൽകും" എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.
മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന സംരംഭത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.decimus-annus.org/it/site/index
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.