സ്വവര്‍ഗാനുരാഗം പ്രോല്‍സാഹിപ്പിക്കുന്ന സിഡ്നി വേള്‍ഡ് പ്രൈഡ് ആഘോഷങ്ങള്‍ക്കെതിരേ ഒപ്പുശേഖരണവുമായി 'സിറ്റിസണ്‍ഗോ'

സ്വവര്‍ഗാനുരാഗം പ്രോല്‍സാഹിപ്പിക്കുന്ന സിഡ്നി വേള്‍ഡ് പ്രൈഡ്  ആഘോഷങ്ങള്‍ക്കെതിരേ ഒപ്പുശേഖരണവുമായി 'സിറ്റിസണ്‍ഗോ'

സിഡ്നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുന്ന സ്വവര്‍ഗാനുരാഗികളുടെ (എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റി) വേള്‍ഡ് പ്രൈഡ് ആഘോഷങ്ങള്‍ക്ക് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനെതിരേ ഒപ്പുശേഖരണവുമായി സന്നദ്ധ സംഘടനയായ 'സിറ്റിസണ്‍ഗോ'. എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കു മുന്നില്‍ ദയനീയമായി തലകുനിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്.

'സിഡ്നിയിലെ വേള്‍ഡ് പ്രൈഡ് 2023' പരിപാടിക്ക് ഏറ്റവും വലിയ പ്രോത്സാഹനവും നേതൃത്വവും നല്‍കുന്നത് ടൂറിസം, ആര്‍ട്സ് മന്ത്രി ബെന്‍ ഫ്രാങ്ക്‌ളിനാണ്. പരിപാടിക്ക് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ ധനസഹായവും പ്രോത്സാഹനവുമുണ്ട്.

സമൂഹക്രമത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന, വാണിജ്യ താല്‍പര്യങ്ങളോടെയുള്ള ഇത്തരം പരിപാടികള്‍ക്ക് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് പ്രതിഷേധമുയര്‍ത്തുന്നവരുടെ നിലപാട്. എല്‍.ജി.ബി.ടി.ക്യു സമൂഹത്തിലെ രണ്ടു ശതമാനത്തില്‍ താഴെ വരുന്ന ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷത്തിന്റെ നികുതി പണം ഉപയോഗിക്കുന്നതില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഈ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ലിംഗപരമായ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നത് ഒരു സര്‍ക്കാരിന്റെയും ഉത്തരവാദിത്തമല്ല. ഭാവിയില്‍ ഈസ്റ്റര്‍, ക്രിസ്മസ് പരിപാടികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്‍കുമോ അതോ ലിംഗപരമായ പരിപാടികള്‍ക്കു മാത്രമാണോ ഫണ്ട് അനുവദിക്കുകയെന്നും എതിര്‍പ്പുന്നയിക്കുന്നവര്‍ ചോദിക്കുന്നു.

ക്വീര്‍ മെഗാ-ഫെസ്റ്റിവല്‍ എന്ന നിലയില്‍ സര്‍ക്കാര്‍ തന്നെ ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രചാരം നല്‍കുന്നത് സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണ്.

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര വ്യവസായത്തെ ഉത്തേജിപ്പിക്കുക എന്ന വാണിജ്യ താല്‍പര്യത്തോടെയുള്ള ലക്ഷമാണ് സര്‍ക്കാരിനുള്ളത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. സ്വവര്‍ഗാനുരാഗത്തെ ഉള്‍പ്പെടെ പ്രോല്‍സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ കുട്ടികളെ സ്വാധീനിക്കാനുള്ള സാധ്യതയേറെയാണ്. ഇത്തരം വിഷയങ്ങളില്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇത് അനുവദിക്കാനാവില്ല.

നികുതിദായകരുടെ ചെലവില്‍ സര്‍ക്കാര്‍ ഈ പരിപാടി പ്രോത്സാഹിപ്പിക്കുന്നതും ധനസഹായം നല്‍കുന്നതും അവസാനിപ്പിക്കണമെന്ന് സിറ്റിസണ്‍ഗോ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മന്ത്രി ബെന്‍ ഫ്രാങ്ക്‌ളിനാണ് നിവേദനം നല്‍കുന്നത്. ഇതിനകം 2,369 പേര്‍ ഒപ്പുശേഖരണത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ 'സിറ്റിസണ്‍ഗോ' വെബ്‌സൈറ്റിന്റെ ലിങ്ക് ചുവടെ:

https://citizengo.org/en-au/rf/209867-say-no-sydney-world-pride-2023-event?tcid=104381825&utm_source=wa&utm_medium=social&utm_content=tyemail


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.