ന്യൂഡല്‍ഹി: മാസങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഇന്ധന വിലയിൽ അടുത്ത മാസത്തോടെ കുറവ് വന്നേക്കുമെന്ന് സൂചന. പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ ചില വസ്തുക്കളുടെ നികുതി കുറക്കുമെന്ന് കേന്ദ്ര സർക്കാർ സൂചന നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ധന നികുതിയും കുറക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ.
എന്നാല്‍ ഫെബ്രുവരിയിലെ പണപ്പെരുപ്പ കണക്കുകള്‍ പുറത്ത് വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഡിസംബറിലെ 5.72 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 6.52 ശതമാനമായി ഉയര്‍ന്നിരുന്നു. പണപ്പെരുപ്പം കുറയ്ക്കാന്‍ നികുതി വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ കേന്ദ്ര ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ധന നികുതി കുറക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചത്.
കഴിഞ്ഞ മാസങ്ങളില്‍ ആഗോള ക്രൂഡ് ഓയില്‍ വില കുറയുകയും സ്ഥിരത കൈവരിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്ധന വിലയില്‍ അത് പ്രതിഫലച്ചിരുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വിലയും കുറയ്ക്കണം എന്ന് നേരത്തേ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വില സ്ഥിരത കൈവരിക്കുകയും അണ്ടര്‍ റിക്കവറി വീണ്ടെടുക്കാനും കഴിഞ്ഞാല്‍ വില കുറക്കാന്‍ കമ്പനികള്‍ തയ്യാറാകണം എന്നാണ് അദ്ദേഹം പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.