വായ്പ്പകൾക്ക് പലിശ കൂടും: എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് ഉയർത്തി; പുതിയ നിരക്ക് പ്രബല്യത്തിൽ

വായ്പ്പകൾക്ക് പലിശ കൂടും: എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് ഉയർത്തി; പുതിയ നിരക്ക് പ്രബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്തെ വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ അടിസ്ഥാന പലിശ നിരക്ക് (എംസിഎൽആർ) ഉയർത്തി. പത്ത് ബേസിസ് പോയിന്റാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. അതായത് എംസിഎൽആർ നിരക്ക് 7.85 ശതമാനത്തിൽ നിന്ന് 7.95 ശതമാനമായി ഉയർന്നു. പുതിയ നിരക്ക് ബുധനാഴ്ച മുതൽ പ്രബല്യത്തിൽ വന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി. ഒന്ന്, മൂന്ന്, ആറ് മാസത്തെയും ഒന്ന്, രണ്ട് വർഷങ്ങളിലെയും പുതുക്കിയ നിരക്കാണ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്. 

ഒരു മാസത്തെ കണക്ക് പ്രകാരം 8 ശതമാനം ആണെങ്കിൽ അത് ഇന്ന് മുതൽ 8.10 ശതമാനമായി. മൂന്ന് മാസത്തേതും 8.10 ശതമാനം തന്നെയാണ്. ആറ് മാസത്തെ കണക്ക് 8.40 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായും ഉയർന്നു. ഒരു വർഷത്തെ കണക്ക് 8.40 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായും രണ്ട് വർഷത്തേത് 8.50 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായും മൂന്ന് വർഷത്തെ കണക്ക് 8.60 ശതമാനത്തിൽ നിന്നും 8.70 ശതമാനവുമായി. 

വായ്പ എടുക്കുന്നവരെയും എടുത്തവരെയുമാണ് പ്രധാനമായും എംസിഎൽആർ ബാധിക്കുക. വായ്പ എടുക്കാൻ പോകുന്നവർക്ക് ഉയർന്ന പലിശ നിരക്കാകും കിട്ടുക. നേരത്തെ വായ്പ എടുത്തവർക്കാണെങ്കിൽ മാസ തിരിച്ചടവിനെ ഈ നിരക്ക് ബാധിക്കും. എന്നാൽ ഇത് ഫ്ലോട്ടിങ് പലിശ നിരക്കിൽ ലോൺ എടുത്തവരെയെ ബാധിക്കു. ഫിക്സഡ് പലിശ നിരക്കിൽ വായ്പ എടുത്തവരെ ഇത് ബാധിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.