സിറിയക്ക് വീണ്ടും യുഎഇ സഹായം, അഞ്ച് കോടി ഡോളർ പ്രഖ്യാപിച്ചു

സിറിയക്ക് വീണ്ടും യുഎഇ സഹായം, അഞ്ച് കോടി ഡോളർ പ്രഖ്യാപിച്ചു

അബുദബി:ഭൂകമ്പം ദുരിതം വിതച്ച സിറിയക്ക് യുഎഇ അഞ്ച് കോടി ഡോളർ കൂടി സഹായം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് സഹായം പ്രഖ്യാപിച്ചത്. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ങ്ങ​ൾ​ക്കു​പു​റ​മെ​യാ​ണ്​ പു​തി​യ പ്ര​ഖ്യാ​പ​നം.

ഇ​തി​ൽ ര​ണ്ടു​കോ​ടി ഡോ​ള​ർ യു.​എ​ൻ ഓ​ഫി​സ് ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​ഫ​യേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ച്​ മാ​നു​ഷി​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ്​ ചെ​ല​വ​ഴി​ക്കു​ക. നിലവില്‍ രക്ഷാ ദൗത്യവുമായി യുഎഇ സംഘം ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ സിറിയ്ക്കും തുർക്കിക്കും യുഎഇ സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തു​ർ​ക്കി​യ​യി​ലെ ഗാ​സി​യാ​ൻ​ടെ​പി​ൽ യുഎഇ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.