83 വർഷത്തിനിടയിൽ ആദ്യത്തെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്: രജിസ്ട്രേഷൻ ആരംഭിച്ചു

83 വർഷത്തിനിടയിൽ ആദ്യത്തെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്: രജിസ്ട്രേഷൻ ആരംഭിച്ചു

വാഷിംഗ്ടൺ: 83 വർഷത്തിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ അമേരിക്കൻ ബിഷപ്പുമാർ ആരംഭിച്ചു. 2024 ജൂലൈ 17 മുതൽ 21 വരെയുള്ള തിയതികളിൽ ഇൻഡ്യാനപൊളിസിലാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നത്. ഇത് "ഞങ്ങളുടെ തലമുറയിലെ ഒരു നിർണായക നിമിഷം" ആയിരിക്കുമെന്ന് സമ്മേളനത്തിനായുള്ള വെബ്‌സൈറ്റിൽ പറയുന്നു.

പ്രാർത്ഥനകൾ, പ്രസംഗങ്ങൾ, ആരാധനക്രമ ആഘോഷങ്ങൾ എന്നിവ അടങ്ങിയ അഞ്ച് ദിവസത്തെ പരിപാടിയാണ് കോൺഗ്രസ്. 2022 ജൂൺ 19 ന് ആരംഭിച്ച ബിഷപ്പുമാരുടെ ത്രിവത്സര ദേശീയ ദിവ്യകാരുണ്യ നവോത്ഥാന കാമ്പയിന്റെ നാഴികക്കല്ലായിരിക്കും.

ലോക യുവജന ദിനത്തിന് സമാനമായ ഒരു ഉത്സവ അന്തരീക്ഷം കോൺഗ്രസിന് ഉണ്ടാകുമെന്നും 80,000 വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നുമാണ് പ്രതീക്ഷ. അടുത്ത വർഷത്തെ കോൺഗ്രസ് 10-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസും 1941 ന് ശേഷമുള്ള ആദ്യത്തേതും ആയിരിക്കും.

അമേരിക്കൻ കത്തോലിക്ക വിശ്വാസികളെ ഈ സമ്മേളനം "നമ്മുടെ ദിവ്യകാരുണ്യ കർത്താവുമായി ആഴത്തിലുള്ള അടുപ്പത്തിലേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നമ്മുടെ കണ്ണുകൾ തുറക്കാനും അവന്റെ സ്നേഹത്താൽ നമ്മുടെ ഹൃദയങ്ങൾ ജ്വലിപ്പിക്കാനും അനുവദിക്കും" എന്നും സമ്മേളനത്തിൽ വെബ്‌സൈറ്റിൽ വിശദീകരിക്കുന്നു.

2019 ലെ പ്യൂ സർവേയെ തുടർന്നാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനെക്കുറിച്ചുള്ള ഈ മുൻകൈ എടുക്കാനുള്ള തീരുമാനമെന്ന് മിനസോട്ടയിലെ ക്രൂക്ക്സ്റ്റണിലെ അമേരിക്കൻ ബിഷപ്പുമാരുടെ ഇവാഞ്ചലൈസേഷൻ ആൻഡ് കാറ്റെഷെസിസ് ചെയർ ബിഷപ്പ് ആൻഡ്രൂ കോസെൻസ് പറയുന്നു.

വിശ്വാസത്തിന്റെ പ്രധാന തത്ത്വത്തെ സംബന്ധിച്ച കത്തോലിക്കർക്കിടയിലെ വിശ്വാസത്തകർച്ചയോടുള്ള പ്രതികരണമായ ഈ സർവേ പ്രകാരം, കത്തോലിക്കരിൽ 31 ശതമാനം മാത്രമേ തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാന തത്വത്തിൽ വിശ്വസിക്കുന്നുള്ളൂ.

"വിശുദ്ധ കുർബാനയിൽ ക്രിസ്തുവുമായുള്ള പരിവർത്തനാത്മകമായ ഒരു കൂടികാഴ്ചയിലേക്ക് ആളുകളെ ക്ഷണിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അങ്ങനെ അവരെ സുഖപ്പെടുത്താനും ഏകീകരിക്കാനും ആത്മീയ ദൗത്യത്തിലേക്ക് അയയ്ക്കാനും കഴിയും" ബിഷപ്പ് ആൻഡ്രൂ കോസെൻസ് വ്യക്തമാക്കി.

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിലേക്കുള്ള വ്യക്തിഗത, ഗ്രൂപ്പ് ടിക്കറ്റുകൾ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.