ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോഗ്യത്തിന് തിരഞ്ഞെടുപ്പ് അത്യാവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയെ ഉപദേശിക്കേണ്ട കാര്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി.
അതേസമയം പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന തീരുമാനത്തിലാണ് തരൂര്‍. നേരത്തെ അദ്ദേഹം പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. മറ്റുള്ളവര്‍ മുന്നോട്ട് വരട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കോണ്‍ഗ്രസ് നിര്‍ണായക പരിപാടികളിലേക്ക് കടക്കാനിരിക്കുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അത് മുന്നില്‍ കണ്ട് തന്ത്രങ്ങളൊരുക്കാന്‍ റായ്പൂരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം ചേരാനിരിക്കുകയാണ്. അതിന് മുന്‍പ് പാര്‍ട്ടി കൂടുതല്‍ ശക്തപ്പെടേണ്ടതുണ്ടെന്നും തരൂര്‍ പറഞ്ഞു.
പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ കേരളത്തിലെ നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എം.കെ. രാഘവന്‍, കെ.മുരളീധരന്‍, ബെന്നി ബെഹാന്‍ എന്നിവരാണ് ഖാര്‍ഗെയെ കണ്ട് ആവശ്യം ഉന്നയിച്ചത്. ഹൈബി ഈഡന്‍ അടക്കമുള്ള യുവ നിര തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്.
ഫെബ്രുവരി 24 മുതല്‍ 28 വരെ റായ്പൂരില്‍ വെച്ചാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. ഇതില്‍ വച്ചാണ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ എന്ന് തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.