യുഎഇയില്‍ ഗോള്‍ഡന്‍ വിസ ഫീസ് വർദ്ധിപ്പിച്ചു

യുഎഇയില്‍ ഗോള്‍ഡന്‍ വിസ ഫീസ് വർദ്ധിപ്പിച്ചു

ദുബായ്:രാജ്യത്തെ ഗോള്‍ഡന്‍ വിസയുടെ ഫീസ് വർദ്ധിപ്പിച്ചു. 10 വർഷ കാലാവധിയുളള വിസയ്ക്ക് 50 ദിർഹത്തില്‍ നിന്ന് 150 ദിർഹമാക്കിയാണ് ഫീസ് വർദ്ധിപ്പിച്ചത്. ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാർട് സർവീസ് എന്നിവയടങ്ങിയതാണ് ഫീസെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട് സെക്യൂരിറ്റി വ്യക്തമാക്കി.

ഗോള്‍ഡന്‍ വിസയ്ക്ക് യോഗ്യരാണോയെന്ന് അറിയാന്‍ വെബ്സൈറ്റിലോ സ്മാർട് ആപ്പിലോ പരിശോധനനടത്താമെന്ന് അധികൃതർ അറിയിച്ചു. http://smartservices.icp.gov.ae എന്നതാണ് വെബ് സൈറ്റ്. UAEICP എന്നതാണ് സ്മാർട് ആപ്. വിവിധ വിഭാഗങ്ങളില്‍ മികവ് തെളിയച്ചവർക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. കൂടാതെ നിക്ഷേപകർക്കടക്കം യോഗ്യതയുളളവർക്കും ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്.

വെബ്സൈറ്റിലും ആപ്പിലും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ലിങ്ക് തെളിയും. അതിൽ ക്ലിക് ചെയ്ത് വ്യക്തിഗത വിവരങ്ങളും അനുബന്ധ രേഖകളും മതിയായ ഫീസും (2890 ദിർഹം) അടച്ച് അപേക്ഷിച്ചാൽ വിസ ലഭിക്കും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ തുക തിരിച്ച് ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ഇല്ലാത്ത പക്ഷം ചെക്കായും കൈപ്പറ്റാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.