തമിഴ്‌നാട്ടില്‍ മലയാളി റെയില്‍വെ ജീവനക്കാരിക്ക് നേരെ ക്രൂരമായ ആക്രമണം; യുവതി ഗുരുതരാവസ്ഥയില്‍

തമിഴ്‌നാട്ടില്‍ മലയാളി റെയില്‍വെ ജീവനക്കാരിക്ക് നേരെ ക്രൂരമായ ആക്രമണം; യുവതി ഗുരുതരാവസ്ഥയില്‍

ചെന്നൈ: ചെങ്കോട്ടയില്‍ മലയാളി റെയില്‍വെ ജീവനക്കാരിക്ക് നേരെ ക്രൂരമായ ആക്രമണം. പാവൂര്‍ഛത്രത്തിലാണ് കൊല്ലം സ്വദേശിനി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റെയില്‍വെ ഗേറ്റ് ജീവനക്കാരിയെ തിരുനെല്‍വേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവം. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിച്ചു.

രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയ യുവതിയെ കടന്നുപിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അക്രമിയില്‍ നിന്ന് കുതറിമാറി യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി തിരുനെല്‍വേലിയിലെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി.
തെങ്കാശിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പാവൂര്‍ഛത്രം. ഒറ്റപ്പെട്ട പ്രദേശമാണിത്. അക്രമിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.