ചിലവ് ചുരുക്കല്‍; ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി

ചിലവ് ചുരുക്കല്‍; ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി

ന്യൂഡല്‍ഹി: ചിലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യയിലെ രണ്ട് ഓഫീസൂകള്‍ പൂട്ടി ട്വിറ്റര്‍. ഡല്‍ഹിയിലെയും മുംബൈയിലെയും ട്വിറ്റര്‍ ഓഫീസുകളാണ് പൂട്ടിയത്. ബംഗലൂരുവിലെ ഓഫീസ് തുടരുമെന്നും ട്വിറ്റര്‍ അധികൃതര്‍ സൂചിപ്പിച്ചു.

പൂട്ടിയ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.

വ്യവസായി ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റെടുത്ത ശേഷം ലോകവ്യാപകമായി 90 ശതമാനത്തോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇന്ത്യയിലെ 200 ഓളം ട്വിറ്റര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.