ടെൽ അവീവ്: ഫാ. ഡൊമിനിക് വാളൻമനാല്‍ നയിക്കുന്ന 'കൃപാഭിഷേക ധ്യാനം" വിശുദ്ധനാട്ടിൽ. ഇന്നും നാളെയുമായി ( ഫെബ് 17, 18) നടക്കുന്ന ധ്യാനം ഇന്ത്യൻ ചാപ്ലിയൻസി ഇൻ ഹോളി ലാൻഡിന്റെ ആഭിമുഖ്യത്തിൽ ടെൽ അവീവ് ചാപ്ലിയൻ ഫാ. പ്രദീപ് കല്യാത്ത് O F M Capന്റെ നേതൃത്വത്തിൽ ആണ് സംഘടിക്കപ്പെട്ടിരിക്കുന്നത്.
അമ്പത് നോമ്പിന് ഒരുക്കമായി വിശുദ്ധ നാട്ടിൽ ജോലി ചെയ്യുന്ന മലയാളികളായ പ്രവാസി സമൂഹത്തിന് വേണ്ടിയാണ് ധ്യാനം നടത്തുന്നത്.
ഇന്ന് ബെത്‌ശേഭയിലും നാളെ ടെൽ അവീവിലും ധ്യാനം നടക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26