സംസ്ഥാനത്ത് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍

സംസ്ഥാനത്ത് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷകള്‍ നടക്കുന്നത്. ഒന്ന് മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ എസ്എസ്എള്‍സി, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കും. പത്താം ക്ലാസിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.