തിരുവനന്തപുരം: ആധുനിക കൃഷിരീതി പരിശീലിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് കാണാതായത്. ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രി കാണാതായത്.
രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാനായി കാത്ത് നിന്ന ബസിന് സമീപത്ത് ബിജു എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. വിവരം സഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഇന്ത്യൻ എംബസിയെ അറിയിച്ചതിനെ തുടർന്ന് ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങടക്കം പരിശോധിച്ചു. ആശുപത്രികളിലും മാളുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബിജുവിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ മാസം 11ന് ശേഷം ബിജു വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. കൂടാതെ 16ന് ശേഷം മുറിയിലുണ്ടായിരുന്ന ആളോടൊ ടീം ലീഡറുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. ഒടുവിൽ കാണുമ്പോൾ കൈയിൽ പാസ്പോർട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഉണ്ടായിരുന്നതായി സംശയമുണ്ടെന്നും ഇവർ പറയുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്. ഇസ്രയേലിലേക്കുള്ള ടിക്കറ്റിന്റെ പണം ബിജു നൽകിയിരുന്നെങ്കിലും വിസ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ളതാണ്. മേയ് എട്ടുവരെയാണ് വിസ കലാവധി. സംഘത്തോടൊപ്പം മടങ്ങിയില്ലെങ്കില്‍ വിസ റദ്ദാവുകയും ഇസ്രയേൽ അധികൃതർക്ക് തടഞ്ഞുവെക്കാനും കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.