'സമ്മർ ഇൻ ഓസ്‌ട്രേലിയ 2023' മെഗാ ഷോയുടെ പ്രഖ്യാപനച്ചടങ്ങിൽ സൗത്ത് ഓസ്ട്രേലിയ മൾട്ടികൾച്ചറൽ ആൻഡ് ടൂറിസം മിനിസ്റ്റർ സോയി ബെറ്റിസണും ഐ.എം.എഫ്.എസ്.എ ഭാരവാഹികളും
അഡലെയ്ഡ്: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഇന്ത്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ് സൗത്ത് ഓസ്ട്രേലിയ (IMFSA).
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 'സമ്മർ ഇൻ ഓസ്‌ട്രേലിയ 2023' എന്ന മെഗാ ഷോ സംഘടിപ്പിക്കും. സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ മെഗാ ഷോയാണിത്.
മാർച്ച് 17 മുതൽ 26 വരെ വിവിധയിടങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മാർച്ച് 25 ന് അഡലെയ്ഡ് നോർവുഡ് കൺസർട് ഹാളിൽ മ്യൂസിക് - ക്രിപ്റ്റിക് മെഗാ ഷോ നടക്കും. ഓസ്ട്രേലിയൻ മലയാളികൾ ഇന്നു വരെ കാണാത്ത ക്രിപ്റ്റിക് - മെൻ്റലിസം & മ്യൂസിക് ഷോയായിരിക്കും ഇതെന്ന് ഐ.എം.എഫ്.എസ്.എ ഭാരവാഹികൾ പറഞ്ഞു.
പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനം തുർക്കിയിലും സിറിയയിലും ഭൂകമ്പ ദുരിതാശ്വാസ പ്രവർങ്ങൾക്കു വേണ്ടി യുനിസെഫിന് (UNICEF) കൈമാറുമെന്ന് IMFSA ഭാരവാഹികൾ അറിയിച്ചു.
സമ്മർ ഇൻ ഓസ്ട്രേലിയ ചാരിറ്റി ഷോയുടെ ടിക്കറ്റ് വില്പന ആരംഭിച്ചു. പരിപാടിയുടെ പ്രഖ്യാപനച്ചടങ്ങിൽ സൗത്ത് ഓസ്ട്രേലിയ മൾട്ടികൾച്ചറൽ ആൻഡ് ടൂറിസം മിനിസ്റ്റർ സോയി ബെറ്റിസൺ മുഖ്യാതിഥിയായിരുന്നു. $60/-, $50, $40, $30/- എന്നിങ്ങനെയാണ് ഷോ നിരക്കുകൾ .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26