ഭൂകമ്പത്തിന് പിന്നാലെ സിറിയയില്‍ വ്യോമാക്രമണം: 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഭൂകമ്പത്തിന് പിന്നാലെ സിറിയയില്‍ വ്യോമാക്രമണം: 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദമസ്‌കസ്: ഭൂകമ്പം വിതച്ച നാശത്തില്‍ നിന്നും കരകയറും മുമ്പേ സിറിയയില്‍ വ്യോമാക്രമണം. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ഉയര്‍ന്ന സുരക്ഷാ മേഖലയായ കഫര്‍ സൗസയില്‍ ഞായറാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം. രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും ഇന്റലിജന്‍സ് വിഭാഗവും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കഫര്‍ സൗസ. ഇറാനിയന്‍ സ്ഥാപനങ്ങള്‍ കൂടുതലുള്ളതും കനത്ത സുരക്ഷയുള്ളതുമായ സ്ഥലമാണിത്. 

ആദ്യമായാണ് ഇവിടെ പാര്‍പ്പിട മേഖലകള്‍ക്ക് നേരെ ആക്രമണം ഉണ്ടായകുന്നത്. മിസൈല്‍ പതിച്ച പ്രദേശത്തിന്റെ തൊട്ടടുത്തായി ഇറാനിയന്‍ സാംസ്‌കാരിക കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സിറിയ ആരോപിച്ചു. എന്നാല്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മിസൈല്‍ ആക്രമണത്തെ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അപലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.