ദുബായ് :രാജ്യത്ത് നല്‍കുന്ന പ്രാഥമിക തൊഴില്‍ പെർമിറ്റ് ജോലി ചെയ്യുന്നതിനുളള അനുമതിയല്ലെന്ന് വ്യക്തമാക്കി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.താമസ കുടിയേറ്റ വകുപ്പില്‍ നിന്നും വിസ ലഭിക്കും.വിസ ലഭിച്ച ശേഷം വൈദ്യ പരിശോധന പൂർത്തിയാക്കി തൊഴില്‍ കരാർ ഒപ്പിട്ട ശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ. ലേബർ കാർഡ് ലഭിക്കുന്നതോടെ മാത്രമേ നിയമനം നിയമാനുസൃതമാകു എന്നും മന്ത്രാലയം അറിയിച്ചു.
തൊഴിൽ പെർമിറ്റിന്‍റെ ബലത്തിൽ നിയമനം നടത്തുന്നതു കുറ്റകരമാണ്. തസ്തികയ്ക്ക് അനുസരിച്ചു തൊഴിലാളികൾക്കു വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമേ തൊഴിൽ പെർമിറ്റിന് അപേക്ഷിക്കാവൂവെന്നും മന്ത്രാലയം അറിയിച്ചു. ഓരോ കമ്പനിയ്ക്കും വിസ ക്വാട്ട ഉണ്ടാകും. ഇതിന് അനുസൃതമായാണ് പെർമിറ്റ് ലഭിക്കുക.
നിയമനത്തിനു മുൻപു തൊഴിൽ സംബന്ധമായ വിവരങ്ങളും അവകാശങ്ങളും അടങ്ങിയ ഓഫർ ലെറ്റർ വിദേശത്തുള്ള തൊഴിലാളിക്കു നേരിട്ടോ റിക്രൂട്ടിങ് ഏജൻസികൾ വഴിയോ അയച്ചു കൊടുക്കണം. ഇത്തരത്തിൽ ലഭിക്കുന്ന ഓഫർ ലെറ്ററുകൾ ഒപ്പിട്ടു തൊഴിലാളികൾ തിരിച്ച് അയയ്ക്കണം. അറബി – ഇംഗ്ലിഷ് ഭാഷകൾക്കു പുറമേ തൊഴിലാളിക്കു മനസ്സിലാകുന്ന പ്രാദേശിക ഭാഷയിലും ഓഫർ ലെറ്റർ തയാറാക്കണം. രാജ്യത്തിന് അകത്തു നിന്നാണ് നിയമനം എങ്കിലും ഓഫർ ലെറ്റർ നൽകണം. സ്പോൺസർഷിപ് മാറ്റം (നഖ്ൽ കഫാല) വഴിയാണു നിയമനമെങ്കിലും ഈ നടപടികളെല്ലാം പാലിക്കണം. തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ലഭിക്കാൻ ഇ-സിഗ്നേച്ചർ കാർഡ് കമ്പനികൾക്ക് നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.