സിറിയയിലും തുർക്കിയിലും സഹായം തുടർന്ന് യുഎഇ

സിറിയയിലും തുർക്കിയിലും സഹായം തുടർന്ന് യുഎഇ

അബുദബി:ഭൂകമ്പം നാശം വിതച്ച സിറിയയിലും തുർക്കിയിലും സഹായമെത്തിക്കുന്നത് തുടർന്ന് യുഎഇ.76 കാർഗോ വിമാനങ്ങളിലൂടെ 2535 ടണ്‍ അവശ്യവസ്തുക്കളുമാണ് യുഎഇ ഇതുവരെ സിറിയയില്‍ എത്തിച്ചത്. തുർക്കിയിലേക്ക് 42 വിമാനങ്ങളിലായി 840 ടണ്‍ അവശ്യസാധനങ്ങളുമെത്തിച്ചു. ഭക്ഷണവും മെഡിക്കല്‍ വസ്തുക്കളുമുള്‍പ്പടെയുളളവയാണ് ഇരുരാജ്യങ്ങളിലേക്കും യുഎഇ എത്തിക്കുന്നത്. ഇരു രാജ്യങ്ങളിലേക്കുമായി 118 വിമാനങ്ങളിലായി 3375 ടണ്‍ സാധനങ്ങളാണ് എത്തിച്ചിട്ടുളളത്. ഗാലന്‍റ് നൈറ്റ് 2 എന്ന പേരിലാണ് യുഎഇ രക്ഷാപുനരധിവാസ ദൗത്യം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.