ബുർക്കിനോഫാസോ: അൽ ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ഇസ്ലാമിക ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ മൂലം ഈ വർഷം ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ തെക്ക് ഭാഗത്തുള്ള സഹേൽ മേഖലയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. വർദ്ധിച്ചു വരുന്ന രക്തച്ചൊരിച്ചിൽ , കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, കോവിഡ് പകർച്ചവ്യാധി എന്നിവയാൽ വലയുന്ന ഈ പ്രദേശത്തെ ബാധിച്ച ഭക്ഷ്യക്ഷാമം സ്ഥിതിഗതികള്‍ കൂടുതൽ വഷളാക്കി.
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യുഎഫ്‌പി) കണക്കുകൾ പ്രകാരം സായുധസംഘങ്ങൾ ഭക്ഷണ ശേഖരണ സ്ഥലങ്ങളിലേക്കും കൃഷിസ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം വെട്ടിക്കുറച്ചതിനാൽ 7 ദശലക്ഷത്തിലധികം ആളുകൾ മലി, നൈഗർ, ബുർക്കിന ഫാസോ എന്നിവയുൾപ്പെടുന്ന വിശാലമായ പ്രദേശത്ത് കടുത്ത പട്ടിണി നേരിടുന്നു.
ബുർക്കിന ഫാസോ അതിവേഗം നശിച്ചു കൊണ്ടിരിക്കുകയാണ്. 5 വയസ്സിന് താഴെയുള്ള അരലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് യുഎൻ കണക്കുകൾ വ്യക്തമാക്കുന്നു. പതിനായിരത്തിലധികം ആളുകൾ ക്ഷാമത്തിന്റെ വക്കിലാണെന്ന് ഒക്ടോബറിൽ ഡബ്ല്യുഎഫ്‌പി പറഞ്ഞു.
“കഴിഞ്ഞ ദശകത്തിൽ നാം കണ്ട എന്തിനേക്കാളും മോശമാണ് ഈ വർഷം. വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ ഫലമായി സാഹചര്യങ്ങൾ മോശമായികൊണ്ടിരിക്കുകയാണ് ” ഓസ്ലോ ആസ്ഥാനമായുള്ള നോർവീജിയൻ അഭയാർത്ഥി കൗൺസിലിന്റെ വക്താവ് ക്രിസ്റ്റെൽ ഹ്യൂർ പറഞ്ഞു.
ഈ സീസണിലെ മഴക്കാലം കഴിഞ്ഞ വർഷങ്ങളിലെക്കാൾ മികച്ചതായിരുന്നു. ഇത് കരിഞ്ഞുണങ്ങിനിന്ന ഭൂമിയിലേക്ക് ജീവന്റെ തുടിപ്പ് ഉയരുവാൻ ഇടയാക്കി, അവിടെ വേപ്പ്, യൂക്കാലിപ്റ്റസ്, അക്കേഷ്യ മരങ്ങൾ അരക്കെട്ട് വരെ ഉയർന്നു നിൽക്കുന്ന സ്വർണ്ണനിറത്തിലുള്ള പുല്ലുകൾ എന്നിവ വളർന്നു നിൽക്കുന്നു. കൃഷിക്കാർ പറയുന്നത് വിളകൾക്കും കന്നുകാലികൾക്കും അനുയോജ്യമായ അവസ്ഥയാണിത്. സംഘർഷ നിമിത്തം അവിടേയ്ക്ക് എത്തിച്ചേരുക എന്നത് ദുർഘടമായി തന്നെ നിൽക്കുന്നു. കൃഷിസ്ഥലങ്ങൾ ഉപേക്ഷിച്ച് കർഷകർ എല്ലാം തന്നെ അഭയാർത്ഥി ക്യാമ്പിലാണ് കഴിയുന്നത്. ക്യാമ്പ് നിവാസികൾ അവരുടെ താൽക്കാലിക കൂടാരങ്ങളുടെ മേൽക്കൂരയിൽ മരം, ഉണങ്ങിയ ചില്ലകൾ എന്നിവ ശേഖരിക്കുന്നു.- പണം സമ്പാദിക്കാൻ പലരും ചോളവും നിലക്കടലയും നട്ടു, പക്ഷേ കുടുംബത്തെ പോറ്റുവാൻ ഇത് ഒന്നും പര്യാപ്തമല്ല. തങ്ങളുടെ കൃഷി സ്ഥലത്തു നിന്ന് മാറി നിൽക്കേണ്ടി വരുന്നതിൽ അതീവ ദുഖിതരാണ് ക്യാമ്പ് നിവാസികൾ .
അന്താരാഷ്ട്ര സഹായ ഏജൻസികളിൽ നിന്നും ഉള്ള ഭക്ഷണത്തെ മിക്ക പൗരന്മാരും ആശ്രയിക്കുന്നു. . ഈ വർഷം രണ്ടു തവണ വിതരണത്തിനായി വന്ന ഭക്ഷ്യവസ്തുക്കൾ അക്രമകാരികൾ തട്ടിക്കൊണ്ടു പോയതായി ബർകിന ഫാസോയിലെ ഡബ്ല്യുഎഫ്‌പിയുടെ കൺട്രി ഡയറക്ടർ അന്റോയിൻ റെനാർഡ് പറഞ്ഞു. കുഞ്ഞുങ്ങൾ ക്കായി നൽകുന്ന ഭക്ഷണം പലപ്പോഴും മുതിർന്നവരാവും കഴിക്കുന്നത്. ദാരിദ്രം രൂക്ഷമായ സമൂഹത്തിന് മറ്റെന്തുവഴി അവർ ചോദിക്കുന്നു.
കർഷകരെ മാത്രം അല്ല ഇസ്ലാമിക തീവ്രവാദികൾ ആക്രമിക്കുന്നത് . ബർകിന ഫാസോയിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്കൂളുകളെയും അവർ ലക്ഷ്യമിടുന്നു . സായുധ ഇസ്ലാമിക ഗ്രൂപ്പുകൾ യുദ്ധക്കുറ്റങ്ങൾ മാത്രമല്ല, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുന്നതിലൂടെ വർഷങ്ങളുടെപുരോഗതികൂടി ഇല്ലാതാക്കുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.