നൈജീരിയയിലെ നരനായാട്ട് : പോപ്പ് ഫ്രാൻസിസ് വിലപിച്ചു

നൈജീരിയയിലെ നരനായാട്ട് : പോപ്പ് ഫ്രാൻസിസ് വിലപിച്ചു

 റോം:   “നൈജീരിയയ്ക്കുവേണ്ടിയുള്ള എന്റെ പ്രാർത്ഥന ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു, നിർഭാഗ്യവശാൽ വീണ്ടും ഒരു തീവ്രവാദ കൂട്ടക്കൊലയിൽ രക്ത ചൊരിച്ചിൽ ഉണ്ടായി.” ബുധനാഴ്ച വിശ്വാസികളുമായി നടത്തിയ പൊതുകൂടിക്കാഴ്ചയുടെ അവസാനത്തിൽ നടത്തിയ പരാമർശങ്ങളിലാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരംപറഞ്ഞത്.

നൈജീരിയയിലെ ബൊർനോ സ്റ്റേറ്റിലെ സബർമാരി ഗ്രാമത്തിൽ ശനിയാഴ്ച നടന്ന കൂട്ടക്കൊലയെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. നൂറിലധികം കർഷകത്തൊഴിലാളികളുടെ മരണത്തിൽ മാർപ്പാപ്പ വിലപിച്ചു, അവരിൽ പലരും വയലിലായിരിക്കുമ്പോൾ ഇസ്ലാമികതീവ്രവാദികളാൽ ശിരഛേദം ചെയ്യപ്പെടുകയായിരുന്നു. “ദൈവം അവരെ സമാധാനത്തിലേക്ക് സ്വാഗതം ചെയ്യുകയും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ. ദൈവനാമത്തെ വ്രണപ്പെടുത്തുന്ന അത്തരം ഭീകരത ചെയ്യുന്നവരുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യുവാൻ വേണ്ടി മാർപ്പാപ്പ പ്രാർത്ഥിച്ചു.

നൈജീരിയയിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ നിരവധി പേർ മരിക്കുകയും കാണാതാവുകയും ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി കുറഞ്ഞത് 30,000 മരണങ്ങൾക്ക് ഇസ്ലാമിക തീവ്രവാദികൾ ഉത്തരവാദികളാണ്.

നൈജീരിയ കൂട്ടക്കൊലയില്‍ മരിച്ചവരുടെ എണ്ണം 110 ആയി

നൈജീരിയയിൽ കൂട്ടക്കൊലപാതകം; ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം 60 പേരെ കൊന്നു



ഐക്യരാഷ്ട്രസഭയും നൈജീരിയൻ പ്രസിഡണ്ട് മുഹമ്മദു ബുഹാരിയും ശനിയാഴ്ച നടന്ന കൊലപാതകത്തെ അപലപിച്ചു, ഈ വർഷം നൈജീരിയയിൽ സിവിലിയന്മാർക്കെതിരായ ഏറ്റവും ഭീകരമായ ആക്രമണമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.