ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാദിനം ആഘോഷിക്കുന്നു. സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് മാര്‍ച്ച് 11-ന് വൈകുന്നേരം ആറു മണി മുതല്‍ വിവിധയിനം പരിപാടികളോടെ വനിതാദിനം ആഘോഷിക്കുകയാണ്.
മലയാള സംഗീതത്തില്‍ തല്‍പരരും പ്രഗത്ഭരുമായ വനിതകള്‍ക്കായി ഒരു സംഗീതമത്സരവും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇതില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ചിക്കാഗോയിലെ മലയാളി വനിതകള്‍ കോ-ഓര്‍ഡിനേറ്റേഴ്സിന്‍റെ പക്കല്‍ പേരു നല്കേണ്ടതാണ്. അതുപോലെതന്നെ ചിക്കാഗോ മലയാളി അസോസിയേഷന്‍റെ മെംബര്‍മാരില്‍ റെസ്പിരേറ്ററി തെറാപ്പിസ്റ്റായി ഇരുപതു വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന മലയാളി വനിതകളെ ചടങ്ങില്‍ വെച്ച് ആദരിക്കുന്നതാണ്. ഇതിന് അര്‍ഹരായിട്ടുള്ളവര്‍ മാര്‍ച്ച് മൂന്നിനു മുമ്പായി പേര് നല്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡണ്ട് ജോഷി വള്ളിക്കളം 312 685 6749, വിമന്‍സ് ഫോറം കോ-ഓര്‍ഡിനേറ്റേഴ്സ്: ഡോ. റോസ് വടകര 708 662 0774, ഡോ. സ്വര്‍ണ്ണം ചിറമേല്‍ 630 244 2068, ഷൈനി തോമസ് 847 209 2266.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.