കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലാകെ വൈറാലയ ഒരു ചിത്രമുണ്ട്. ഏറെ ഹൃദയസ്പര്‍ശിയായ ചിത്രം. പ്രായമായ ഒരാളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന ഒരു ഡോക്ടറിനെയാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഒരുപക്ഷെ കൊവിഡ് 19 എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഈ ചിത്രം കൂടുതല്‍ കരുത്തും പ്രതീക്ഷയും പകരുന്നു.
അമേരിക്കയിലെ ടെക്‌സാസിലായിരുന്നു ഹൃദയസ്പര്‍ശിയായ ഈ രംഗം അരങ്ങേറിയത്. ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്ററിലെ ഡോ. ജോസഫ് വരോണ്‍ ആണ് ചിത്രത്തില്‍ കാണുന്ന ഡോക്ടര്‍. ഇനി ഈ ചിത്രത്തിന്റെ പിറവിയെക്കുറിച്ച്...
അടുത്തിടെ ഒരു ദിവസം കൊവിഡ് രോഗികള്‍ ഉള്ള ഐസിയുവില്‍ എത്തി ഡോക്ടര്‍. കട്ടിലില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്കുള്ള വാതില്‍ക്കലേക്ക് കടക്കാന്‍ ശ്രമിക്കുന്ന പ്രായമായ രോഗിയെ ആ നിമിഷം ഡോക്ടര്‍ കണ്ടു. ഡോക്ടര്‍ അദ്ദേഹത്തിന് അരികിലെത്തി. പ്രായമായ ആ മനുഷ്യന്‍ കരയുകയായിരുന്നു.
എന്തിനാണ് വിഷമിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെ കാണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് വീണ്ടും കരഞ്ഞു. അദ്ദേഹത്തെ ഡോക്ടര്‍ ഹൃദയത്തോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. ആ നിമിഷത്തില്‍ പിറന്നതാണ് ഈ ചിത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.