ഷെല്ലി ഒബ്രോയി ഡല്‍ഹി എംസിഡി ചെയര്‍പേഴ്‌സണ്‍

ഷെല്ലി ഒബ്രോയി ഡല്‍ഹി എംസിഡി ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: ഡല്‍ഹി എംസിഡിയിലേക്ക് നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഷെല്ലി ഒബ്രോയി വിജയിച്ചു. സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണല്‍. മുമ്പ് മൂന്ന് തവണ ആപ്-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തടസപ്പെട്ട തിരഞ്ഞെടുപ്പ് ഇത്തവണ ശാന്തമായാണ് നടന്നത്.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 10 അംഗങ്ങള്‍ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു നേരത്തേ തര്‍ക്കം. ആം ആദ്മി പാര്‍ട്ടി അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തടസപ്പെട്ടത്.

നാമ നിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

മേയര്‍ തിരഞ്ഞെടുപ്പില്‍ 14 എംഎല്‍എമാരും 10 എംപിമാരും അടക്കം 274 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി രേഖ ഗുപ്തയാണ് മത്സരിച്ചത്.

ഷെല്ലിഒബ്രോയിക്ക് 150 വോട്ട് ലഭിച്ചപ്പോള്‍ രേഖാ ഗുപ്തയ്ക്ക് 116 വോട്ട് ലഭിച്ചു. ബിജെപിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നത് 113 വോട്ടാണ്. ഇതില്‍ മൂന്ന് വോട്ടുകള്‍ അധികം ലഭിച്ചു. ഇത് എങ്ങിനെ ലഭിച്ചതാണെന്ന് വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.