കുവൈറ്റ് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ കുട്ടികളുടെ വിഭാഗമായ 'ബാലദീപ്തി' യുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും കഴിഞ്ഞ വർഷം ആഘോഷമായി ദിവ്യകാരുണ്യം സ്ഥീകരിച്ച ബാലദീപ്തി അംഗങ്ങളുടെ കൂടിച്ചേരലായ ഏയ്ഞ്ചൽസ് മീറ്റും സംയുക്തമായി ഫെബ്രു.17 വ്യാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ആഘോക്ഷിച്ചു.

ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന് അണിഞ്ഞ ശുഭ്ര വസ്ത്രം ധരിച്ചെത്തിയ ബാലദീപ്തി അംഗങ്ങളുടെ കൂടിച്ചേരൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തെ കുഞ്ഞു മാലാഖമാരുടെ സംഗമ വേദിയാക്കി മാറ്റി.
ബാലദീപ്തി സെൻട്രൽ ആക്ടിങ്ങ് പ്രസിഡൻ്റ് മിലാൻ രാജേഷ് കൂത്രപ്പള്ളിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷപരിപാടികൾ വടക്കൻ അറേബ്യ അപ്പസ്തോലിക് വികാരിയാത്തിലെ സീറോ മലബാർ സഭയുടെ എപ്പിസ്‌കോപ്പൽ വികാരി ഫാ. ജോണി ലോണിസ് മഴുവൻഞ്ചേരി OFM Cap ഉദ്ഘാടനം ചെയ്തു.

ബാല്യത്തിലെ നിഷ്ക്കളങ്കതയും ജീവിത വിശുദ്ധിയും ജീവിതകാലം മുഴുവൻ നിലനിർത്താൻ തിരുവചന വായനയിലൂടെയും നിത്യേനയുള്ള വിശുദ്ധ കുർബാന സ്ഥീകരണത്തിലൂടെയും നിങ്ങൾക്ക് സാധിക്കുമെന്നും അതിനായി എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

എസ എം സി എ വൈസ് പ്രസിഡൻറും ബാലദീപ്തി ആക്ടിങ്ങ് ചീഫ് കോർഡിനേറ്ററുമായ ബോബിൻ ജോർജ് എടപ്പാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.

സീറോ മലബാർ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ.ജോൺസൺ നെടുംമ്പുറത്ത് SDB,ഫാ.ജോസ് മാളിയേക്കൽ OFM Cap, എസ് എം സി എ പ്രസിഡൻ്റ് സാൻസിലാൽ ചക്യത്ത്, എസ് എം സി എ ജനറൽ സെക്രട്ടറി ഷാജിമോൻ ജോസഫ് ഈരേത്ര, എസ്എംസി എ ആക്ടിങ്ങ് ട്രഷറർ കുര്യാക്കോസ് മുണ്ടിയാനിക്കൽ, എന്നിവർ ആശംസകൾ നേർന്നു.

വിവിധ ഏരിയാ ബാലദീപ്തി അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ബാലദീപ്തി സെൻട്രൽ സെക്രട്ടറി ആരോൺ ജോജി സ്വാഗതവും ബാലദീപ്തി സെൻട്രൽ ട്രഷറർ ആൻ മരിയാ ജോജി നന്ദിയും പറഞ്ഞു.
റിച്ചാർഡ് ജോബിയും, മോനിക്കാ വിൽസണും, അവതാരകരായിരുന്നു. 
ആഘോഷമായ ദിവ്യകാരുണ്യം സ്ഥീകരിച്ച കുട്ടികൾക്കുള്ള ഉപഹാരം ഫാ.ജോണി ലോണിസ് മഴുവൻഞ്ചേരിയിൽ നിന്നും, ഫാ.ജോൺസൺ നെടുംമ്പുറത്തിൽ നിന്നും കുട്ടികൾ സ്വീകരിച്ചു.
എസ്എംസി എ സോഷ്യൽക്കമ്മിറ്റി കൺവീനർ ബെന്നി തോമസ് ചെരപ്പറമ്പൻ, ആർട്സ്ക്കമ്മിറ്റി കൺവീനർ ജിമ്മി ആൻ്റണി പറോക്കാരൻ, ഓഫീസ് സെക്രട്ടറി ഫ്രാൻസീസ് പോൾ, മീഡിയാക്കമ്മിറ്റി കൺവീനർ അനൂപ് ആഡ്രൂസ്, ബാലദീപ്തി കോർഡിനേറ്റർമാരായ റിൻസി തോമസ്, ജോസഫ് ജോൺ, സോണി ബാബു, ഫ്രാൻസീസ് പോൾ എന്നിവർ നേതൃത്വം നൽകി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.