ദുബായ്: യുഎഇ ടൂർ 2023 ന്‍റെ ഭാഗമായി ദുബായിലെ വിവിധ റോഡുകളില്‍ ഗതാഗത കാലതാമസം അനുഭവപ്പെട്ടേക്കുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഫെബ്രുവരി 20 ന് ആരംഭിച്ച സൈക്ലിംഗ് ടൂർ അല്‍ ഖുദ്ര സൈക്കിള്‍ ട്രാക്ക്, എക്സ്പോ സിറ്റി എന്നിവയിലൂടെ കടന്ന് പാം ജുമൈറയിലെത്തും.
ഉച്ചയ്ക്ക് 12.30 മുതല്‍ 4.30 വരെ അല്‍ ഷിന്‍റഗ, ഇന്‍ഫിനിറ്റി ബ്രിഡ്ജ്, അല്‍ ഖലീജ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ്, ഊദ് മേത്ത സ്ട്രീറ്റ്, അല്‍ അസായേല്‍ സ്ട്രീറ്റ്, അല്‍ മരാബിയ സ്ട്രീറ്റ്, ദുബായ് ഹില്‍സ്, ഉമ്മുല്‍ സുഖീം സ്ട്രീറ്റ്, അല്‍ ഖുദ്ര സ്ട്രീറ്റ്, സെയ് അല്‍ സലാം സ്ട്രീറ്റ്, ലെഹ്ബാബ് റോഡ്, എക്സ്പോ റോഡ്, എക്സ്പോ സിറ്റി റോഡ്, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ്, അല്‍ യലായിസ്, അല്‍ ഖാമില സ്ടീറ്റ്, ഹെസാ സ്ട്രീറ്റ്, പാം ജുമൈറ, കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ്, ദുബായ് ഹാർബർ തുടങ്ങിയ റോഡുകളിലാണ് ഗതാഗത കാലതാമസം അനുഭവപ്പെടുക.
സൈക്കിൾ യാത്രക്കാർ കടന്നുപോകുന്ന റോഡുകളില്‍ 10 മുതൽ 15 മിനിറ്റ് വരെ ഗതാഗതം താൽക്കാലികമായി നിർത്തി വയ്ക്കുമെന്ന് ആർടിഎ അറിയിച്ചു. അതുകൊണ്ടുതന്നെ ഡ്രൈവർമാർ ബദല്‍ റോഡുകള്‍ ഉപയോഗിക്കുകയോ യാത്ര അതിന് അനുസരിച്ച് ക്രമീകരിക്കുകയോ ചെയ്യണമെന്ന് ആർടിഎ അറിയിച്ചു.ഫെബ്രുവരി 20 ആരംഭിച്ച സൈക്ലീംഗ് ടൂർ മധ്യപൂർവ്വദേശത്തെ പ്രധാന റോഡുകളിലൂടെ കടന്ന് പോയി 26 ന് അബുദബിയില്‍ സമാപിക്കും. ഏഴ് ഘട്ടങ്ങളിലായി 16 യുസിഐ വേള്‍ഡ് ടീമുകള്‍ക്കൊപ്പം നാല് യുസിഐ പ്രൊ ടീമുകള്‍ കൂടി ചേർന്നാണ് പര്യടനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.