ഗാസയില്‍ നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം; വീണ്ടും യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ

ഗാസയില്‍ നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം; വീണ്ടും യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതിയുയര്‍ത്തി ഗാസയില്‍ നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം. വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 11 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയായാണ് ആക്രമണം.

ഗാസയില്‍ നിന്നുള്ള അഞ്ച് റോക്കറ്റുകള്‍ ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. അതിര്‍ത്തിയില്‍ നിരവധി പ്രതിരോധ സംവിധാനങ്ങളാണ് ഇസ്രായേല്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് മറികടന്നും ചില റോക്കറ്റുകള്‍ ഇസ്രായേലിലെത്തി.

ഇതേ തുര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി ഇസ്രായേലിലെ പ്രധാന നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി. പിന്നീട് ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ബോംബാക്രമണം ആരംഭിച്ചു. ഇതോടെ ഇസ്രായേല്‍ അതിര്‍ത്തിയിലും നഗരങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

പലസ്തീനിലെ ജൂതര്‍ക്ക് ഇസ്രായേല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈസ്റ്റ് ജറുസലേമില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പലസ്തീന്റെ ഭാഗത്ത് നിന്ന് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ബെഞ്ചമിന്‍ നെതന്യാഹൂ വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രിയായി രണ്ടു മാസം പിന്നിടവെയാണ് പുതിയ ആക്രമണം. പലസ്തീന്‍കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന നിലപാടുള്ളവരാണ് ഇസ്രായേലിലെ പുതിയ ഭരണ സഖ്യം.

ഇതിനിടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി യു.എന്‍ പ്രതിനിധികള്‍ ഗാസയിലെത്തി. ഈജിപ്തും സമാധാന ശ്രമങ്ങള്‍ക്ക് മുന്നിലുണ്ട്. യു.എന്നിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി ടോര്‍ വെന്നിസ്ലാന്റും ഗാസയിലെത്തിയിട്ടുണ്ട്. ഹമാസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ ആരംഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.