പാലക്കാട്: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്സിങ് റാത്തറാണ് തൃശൂരില്‍ അറസ്റ്റിലായത്. രാജധാനി എക്സ്പ്രസില്‍ കയറാനാണ് ജയ്സിങ് ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം.
സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ സാധിക്കാതെ വന്ന ജയ്സിങ് ഭീഷണി മുഴക്കി. ഭീഷണിയെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ജയ്സിങ് ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടു. ഷൊര്‍ണൂരില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ജയ്സിങ് ട്രെയിനില്‍ കയറി. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയും ഷൊര്‍ണൂരില്‍ ട്രെയിനില്‍ വെച്ച് പ്രതിയായ ജയ്സിങിനെ പിടികൂടുകയുമായിരുന്നു.
അതേസമയം എറണാകുളത്ത് നിന്ന് യാത്രക്കായി ജയ്‌സിങ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ 11.30 ന് എറണാകുളത്ത് എത്തി. ജയ്‌സിങിന് ഈ സമയത്ത് സ്റ്റേഷനില്‍ എത്താനായില്ല. ഇതോടെയാണ് ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന് ജയ്സിങ് വിളിച്ച് പറഞ്ഞത്. പരിശോധനയ്ക്കായി ട്രെയിന്‍ പിടിച്ചിടുന്ന സമയത്ത് യാത്ര ചെയ്ത് ട്രെയിനില്‍ കയറാമെന്നായിരുന്നു പ്രതി കരുതിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.