ഐഡക്സ് സമാപനം, കോടികളുടെ കരാറുകളില്‍ ഒപ്പുവച്ചു

ഐഡക്സ് സമാപനം, കോടികളുടെ കരാറുകളില്‍ ഒപ്പുവച്ചു

അബുദബി:ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമായ ഐഡക്സിന് സമാപനം. അഞ്ച് ദിവസങ്ങളിലായി അരങ്ങേറിയ പ്രദർശനത്തില്‍ 23.34 ബില്ല്യണ്‍ ദിർഹത്തിന്‍റെ 56 കരാറുകളില്‍ ഒപ്പുവച്ചു. യുഎഇ പ്രതിരോധമന്ത്രാലയവും അബുദബി പോലീസും തവാസുന്‍ കൗണ്‍സിലുമാണ് പ്രധാനമായും കരാറുകളില്‍ ഒപ്പുവച്ചു.

അഞ്ചാം ദിനത്തില്‍ 160 കോടി ദിർഹത്തിന്‍റെ അഞ്ച് അന്താരാഷ്ട്ര കരാറുകളിലാണ് തവാസുന്‍ ഒപ്പുവച്ചത്.മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 12 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ക്കാ​ൻ പ്രദർശനത്തിലൂടെ സാധിച്ചുവെന്നും അധികൃതർ വാർത്താസമ്മേളത്തില്‍ അറിയിച്ചു.


അ​ബുദ​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ് ചെ​യ​ർ​മാ​നും അ​ബൂ​ദ​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ​ഷെയ്ഖ് ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നഹ്യാന്‍ പ്രദർശനം വെള്ളിയാഴ്ച പ്രദർശനം സന്ദർശിച്ചു.നാവിക വ്യോമ പ്രതിരോധ ഉപകരണങ്ങള്‍ പ്രദർശിപ്പിക്കുന്ന ആഭ്യന്തര അന്തർദേശിയ പവലിയനുകള്‍ അദ്ദേഹം സന്ദർശിച്ചു.
ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ള്‍ ഐഡക്സിന്‍റെ ഭാഗമായി. ആദ്യനാല് ദിവസങ്ങളില്‍ യു​എഇ സാ​യു​ധ​സേ​ന​യും അ​ബുദ​ബി പൊ​ലീ​സും പ​രി​പാ​ടി​യു​ടെ ആ​ദ്യ നാ​ല് ദി​വ​സ​ങ്ങ​ളി​ൽ 21.14 ശ​ത​കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.