വഗദൂഗ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലുണ്ടായ ഭീകരാക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു. അഞ്ചു സൈനികരെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. ഔദലാന്‍ പ്രവിശ്യയിലെ ദിയോവില്‍ തങ്ങളുടെ അധീനപ്രദേശത്തേക്ക് അതിക്രമിച്ചുകടന്ന സൈനികരെ നേരിടുകയായിരുന്നുവെന്നാണ് സംഘടനയുടെ വാദം.
വീണു കിടക്കുന്ന 54 സൈനികരുടെ ചിത്രം തീവ്രവാദി സംഘടന പുറത്തുവിട്ടു. ഒരാഴ്ച മുമ്പുണ്ടായ ആക്രമണത്തില്‍ അന്‍പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2015 മുതല്‍ ആഭ്യന്തര ഭീകരവാദികളുടെ ആക്രമണം നേരിടുന്ന രാജ്യത്ത് ആയിരങ്ങളാണ് കൊല്ലപ്പെട്ടത്.
തീവ്രവാദികളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പ്രതികാരമായാണ് അടുത്തിടെ സൈനിക വാഹനങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.