കംപാല: ഉഗാണ്ടയില്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കി വരുന്ന ക്രിസ്ത്യന്‍ ചാരിറ്റി സ്ഥാപനത്തിന്റെ തലവനെന്ന വ്യാജേന മുസ്ലീം യുവാവും കൂട്ടാളിയും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ 40 ക്രിസ്ത്യന്‍ കുട്ടികളെ പൊലീസ് മോചിപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തു.
സിറാജി സാബിരി എന്ന ഇസ്ലാം യുവാവായിരുന്നു ക്രിസ്ത്യന്‍ സംഘടനയുടെ തലവനായി ചമഞ്ഞ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്. സലീമ ഗെരിയ എന്ന മുസ്ലീം യുവതിയായിരുന്നു സാബിരിയുടെ സഹായി. കോടതിയില്‍ ഹാജരാകാനെത്തിയ ഇവരെയും പൊലീസ് അറസ്റ്റു ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
വടക്ക് പടിഞ്ഞാറന്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ സബ് റീജിയണിലെ അരൂവയിലാണ് സംഭവം. സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് സിറാജി സാബിരി കുട്ടികളെ ഹോട്ടലില്‍ എത്തിച്ചുവെന്നും വിമത തീവ്രവാദികള്‍ക്ക് വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
സെന്‍ട്രല്‍ ഉഗാണ്ടയിലെ ലുവേറോ ഡിസ്ട്രിക്ടിലെ സ്‌കൂളില്‍ ഒരു ക്രിസ്ത്യന്‍ സംഘടന കുട്ടികളെ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുന്നുവെന്ന് പറഞ്ഞ ക്രൈസ്തവരില്‍ നിന്നാണ് അറുവയിലെ ഒരു പാസ്റ്റര്‍ തട്ടിപ്പിനെപ്പറ്റി ആദ്യം അറിഞ്ഞത്.
ഇക്കാര്യം പൊലീസിനെ അറിയിക്കുകയും സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചു മുതല്‍ 16 വയസു വരെ പ്രായമുള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കു പോകുന്ന ബസില്‍ അവരെ കടത്താന്‍ ബുക്ക് ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ലുവേറോയ്ക്കു സമീപമുള്ള വാകിസോ ജില്ലയിലെ താമസക്കാരനാണ് സാബിരി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.