പി.എഫ് പെന്‍ഷന്‍: ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി മെയ് മൂന്ന് വരെ നീട്ടി; അടയ്‌ക്കേണ്ടത് 8.33 ശതമാനം

പി.എഫ് പെന്‍ഷന്‍: ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി മെയ് മൂന്ന് വരെ നീട്ടി; അടയ്‌ക്കേണ്ടത് 8.33 ശതമാനം

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷന് അപേക്ഷിക്കാനുള്ള സമയം മെയ് മൂന്ന് വരെ നീട്ടി. മാർച്ച് മൂന്നിന് അവസാനിക്കേണ്ടിയിരുന്ന സമയമാണ് രണ്ട് മാസത്തേക്ക് നീട്ടിയത്. തൊഴിലുടമയുമായി ചേർന്ന് മേയ് മൂന്നുവരെ സംയുക്ത ഓപ്‌ഷൻ നൽകാമെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു. 

ഓപ്‌ഷൻ നൽകാനായി ഇ.പി.എഫ്.ഒ ഔദ്യോഗിക വെബ് സൈറ്റിൽ ലിങ്ക് ലഭ്യമാക്കി. 2014 സെപ്‌റ്റംബർ ഒന്നിന് മുമ്പും ശേഷവും അംഗമായി തുടരുന്നവർക്കാണ് ഓപ്ഷൻ നൽകാനാവുക. ഇ.പി.എഫ് യു.എ.എൻ, പേര്, ജനന തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് അപേക്ഷ നൽകാം.

ഉയർന്ന പെൻഷന് വേണ്ടി അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനമാണ് വിഹിതമായി നൽക്കേണ്ടത്. 1995 നവംബർ മുതൽ 2001 മേയ് വരെ പരമാവധി ശമ്പളപരിധി 5,000 രൂപയും പെൻഷൻ വിഹിതം 417 രൂപയുമായിരുന്നു. 2001ജൂൺ മുതൽ 2014 ആഗസ്‌റ്റ് വരെ ശമ്പളപരിധി 6,500ഉം വിഹിതം 541ഉം. 2014 സെപ്തംബർ മുതൽ ശമ്പള പരിധി 15,000 രൂപയാക്കി. പെൻഷൻ വിഹിതം 1,250 രൂപയുമാക്കിയിരുന്നു. 

ഉയർന്ന പെൻഷന് വേണ്ടി ഓപ്ഷൻ നൽകേണ്ട വെബ്സൈറ്റ് - 

https://unifiedportal-mem.epfindia.gov.in/memberInterface


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.