പക്ഷികൾ പാടുന്നത്

പക്ഷികൾ പാടുന്നത്

ഞങ്ങൾ പക്ഷികൾക്ക് കുടിക്കാൻ വെള്ളമില്ല വെള്ളമെല്ലാം നിങ്ങൾ മനുഷ്യർ ഊറ്റിയെടുത്ത് കുപ്പിയിലാക്കി വിറ്റ് കാശാക്കിയില്ലേ....

ഞങ്ങക്ക് കഴിയാൻ മരച്ചില്ലയില്ല ഉറങ്ങാനിടമില്ല മരമെല്ലാം നിങ്ങൾ വെട്ടിമാറ്റി ഫർണീച്ചറാക്കിയില്ലേ

ഞങ്ങൾക്ക് കൂടുണ്ടാക്കാൻ ഒരു ചുള്ളിക്കമ്പുപോലുമില്ല കൂടിനായി ലഭിക്കുന്നതോ കമ്പിയും പ്ലാസ്റ്റിക്കും ഇമാലിന്യങ്ങളും

ഞങ്ങടെ വീടായ തണൽ മരങ്ങൾ വെട്ടി മാറ്റി നിങ്ങളവിടെ കോൺക്രീറ്റ് കൊട്ടാരങ്ങൾ തീർത്തില്ലേ

ചൂടു കുറക്കാൻ എസിയും വാങ്ങിയില്ലേ വാഹന പുകയും നെറ്റ് ടവറും വഴി നിങ്ങൾ ഞങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നു

നിങ്ങളടിച്ച വിഷ മരുന്നുകൾ നിറഞ്ഞ ഫലങ്ങൾ തിന്ന് ഞങ്ങളും രോഗിയായി

പറന്നുയരാൻ ഞങ്ങടെ ചിറകുകൾക്ക് ശക്തിയില്ല

ഞങ്ങടെ ചിറകുകൾ കുഴയുന്നു ഞങ്ങടെ കൊക്കുകൾ വരളുന്നു

ഞങ്ങടെ കൂടുകൾ നിങ്ങൾ പൊളിച്ചു ഞങ്ങടെ ഫലങ്ങൾ നിങ്ങൾ പറിച്ചു

ഞങ്ങടെ കുഞ്ഞുങ്ങളെ നിങ്ങൾ കൊന്നു ദൈവം തന്ന പ്രകൃതിയെ നിങ്ങൾ തിന്നു

പറ ഞങ്ങൾ എവിടെ പോകും ഞങ്ങൾ
എവിടെ പാർക്കും ഞങ്ങൾ എന്തുകുടിക്കും
ഞങ്ങൾ എന്തു കഴിക്കും ഞങ്ങളെ ആരു കാക്കും
ഞങ്ങൾ എങ്ങിനെ ജീവിക്കും
......!!?

പ്രകൃതിയോട് എന്തിനി വികൃതി...? 
പ്രകൃതിയിലേക്ക് മടങ്ങൂ....,
പ്രകൃതിയോടൊപ്പം  തകൃതിയായി നടക്കൂ... 

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.