കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക 20മത് കുടുംബസംഗമം ആഘോഷിച്ചു

കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക 20മത് കുടുംബസംഗമം ആഘോഷിച്ചു

കുവൈറ്റ് സിറ്റി: ഡയമണ്ട് ജൂബിലി നിറവിൽ ആയിരിക്കുന്ന കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക ഇരുപതാമത് കുടുംബസംഗമം വർണ്ണശബളമായ പരിപാടികളോടെ ഫെബ്രുവരി 25 ശനിയാഴ്ച ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആലോഷിച്ചു. 



പൊതു സമ്മേളനം ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി കമൽ സിംഗ് റാത്തോർ ,ഉദ്ഘാടനം ചെയ്തു , ഇടവക വികാരി ഫാ..എ റ്റി സക്കറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് എം എ പ്രാരംഭ പ്രാർത്ഥന നടത്തി. മുഖ്യാതിഥി കമൽ സിംഗ് റാത്തോർ സുവനീർ പ്രകാശനം നിർവ്വഹിച്ചു . ഇടവക സെക്രട്ടറി ലാജി ജേക്കബ്, ട്രസ്റ്റി ഫിനാൻസ് അബു ജോർജ്‌ എന്നിവർ മുഖ്യാതിഥിയെ മൊമേന്റോ നൽകി ആദരിച്ചു.ഫാ. ഷിബു കെ, ഫാ: ജോൺ ജേക്കബ്,മാർട്ടിൻ തോമസ് മനോജ് മാത്യൂസ് ,ഡോ : ഫിലിപ്പ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.ജനറൽ കൺവീനർ ജോൺ എബ്രഹാം സ്വാഗതവും ഫാ..കെ സി സതീഷ് മനോജ് പരിമണം നന്ദിയും പറഞ്ഞു.

ആശംസാ യോഗത്തിൽ ഫാ. കെ സി ചാക്കോ, ഫാ. ജിജി മാത്യു ,ഫാ..സന്ദീപ് ഉമ്മൻ , ഫാ.മാത്യു എം മാത്യു ,ഫാ.സി സി കുരുവിള, അനീഷ് ജോൺ, സന്തോഷ് ഉമ്മൻ ,ചാക്കോ തോമസ് ,ഫിലിപ്പ് മാത്യു , വിനോദ് എബ്രഹാം ,യോഹന്നാൻ സി സാമുവേൽ തുടങ്ങിയവർ പങ്കെടുത്തു. 

വർണ്ണാഭമായ ഘോഷയാത്ര,സുപ്രസിദ്ധ പിന്നണി ഗായകൻ ബിജു നാരായണൻ,പിന്നണി ഗായിക മെറിൻ ഗ്രിഗറി ,ജോസി ആലപ്പി ഒരുക്കിയ ഓടക്കുഴൽ ഫ്യൂഷൻ,ഇടവകയിലെ വിവിധ സംഘടനകളും , അംഗങ്ങളും ഒരുക്കിയ കലാപ്രകടനങ്ങൾ എന്നിവ കുടുംബ സംഗമത്തിന്‌ മിഴിവേകി. രാവിലെ 7നു് ആരംഭിച്ച കുടുംബസംഗാമാഘോഷങ്ങൾക്ക് ഇടവക വികാരി ഫാ.ഏ.റ്റി സഖറിയ നടത്തിയ പ്രാർത്ഥനയോടെ തിരശീല വീണു.

മലങ്കര മാർത്തോമ്മാ സഭയുടെ അദ്ധ്യക്ഷൻ കാലം ചെയ്ത ജോസഫ് മാർത്തോമ്മായുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള "മലങ്കരയുടെ സൂര്യ തേജസ്സ്" എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.