കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സംഘടനകളിൽ പ്രമുഖമായ സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ അബ്ബാസിയ ഏരിയ കുടുംബസംഗമം 2023 ഫെബ്രുവരി 17 വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
എസ്എംസി എ അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ബോബി തോമസ് കയ്യാലപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ OFM Cap നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എസ്എംസി എ പ്രസിഡന്റ് സാൻസിലാൽ ചക്യാത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ഈരെത്ര, ഫാ. ജോസ് മാളിയേക്കൽ OFM Cap, എസ് എം സി എ മുൻ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ, മലയാളഭാഷാ പഠന കേന്ദ്രം ഹെഡ്മാസ്റ്റർ റെജിമോൻ ഇടമന, എസ് എം വൈ എം സെക്രട്ടറി ബിബിൻ മാത്യു ബാലദീപ്തി ഏരിയ കൺവീനർ ഐറിൻ അന്നാ ബിനു എന്നിവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി ഡേവിഡ് ആന്റണി സ്വാഗതവും ഏരിയ ട്രഷറർ സിബിമോൻ നന്ദിയും പറഞ്ഞു.
കോവിഡ് കാലത്തിനു ശേഷം നടന്ന ആദ്യ കുടുംബ സംഗമത്തിൽ 35 കുടുംബ യൂണിറ്റുകൾ പങ്കടുത്ത വിശ്വാസ പ്രഖ്യാപന റാലിയും കുട്ടികളും മുതിർന്നവരുമായ കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു .ഡിലൈറ്റ് മ്യൂസിക്കിന്റെ ഗാനമേളയും പ്രേക്ഷകർക്ക് വളരെ ആസ്വാദകരമായി.
എസ്എംസി എ അബ്ബാസിയ ഏരിയ , സോണൽ , കൾച്ചറൽ, ആർട്സ്, മീഡിയ എന്നീ കമ്മിറ്റി ഭാരവാഹികൾ സംഘാടനത്തിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.