ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ താപനില വര്‍ധിക്കുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
മെയ് 31 വരെയുള്ള അടുത്ത മൂന്ന് മാസം ശക്തമായ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും വടക്ക് പടിഞ്ഞാറന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളില്‍ പകല്‍ ഉയര്‍ന്ന ചൂട് തുടരുന്നതിനാല്‍ വേനല്‍ക്കാലം നേരത്തേ ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ചൂടിനൊപ്പം ഉണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ജില്ലകള്‍ തോറും ബോധവത്ക്കരണം നടത്തണമെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഫലപ്രദമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുടിവെള്ളം, മരുന്നുകള്‍, കുത്തിവയ്പിനുള്ള ഫ്‌ളൂയിഡുകള്‍, ഐസ് പായ്ക്കുകള്‍, ഒ.ആര്‍എസ്, ഉപകരണങ്ങള്‍, പ്രവര്‍ത്തിക്കുന്ന ശീതീകരണ ഉപകരണങ്ങള്‍, വൈദ്യുതി എന്നിവ ഉറപ്പാക്കണം.
1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയാണ് ഇന്ത്യയില്‍ കടന്ന് പോയതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 2022 മാര്‍ച്ച് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചൂടേറിയ മാര്‍ച്ച് മാസമായിരുന്നുവെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.