പാരിസ് :  മത തീവ്രവാദം  ചെറുക്കുന്നതിനായി ഫ്രഞ്ച് സർക്കാർ  കർശന  നടപടികളാണ്  സ്വീകരിച്ചു വരുന്നതെന്ന്   ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറഞ്ഞു.    76 മോസ്കുകൾ  വിഘടനവാദത്തെ  പ്രോത്സാഹിപ്പിക്കുന്നതായി  സംശയിക്കുന്നുവെന്നും  വരും ദിവസങ്ങളിൽ ഈ ആരാധനാലയങ്ങളിൽ പരിശോധന നടത്തി  എപ്പോഴെങ്കിലും ഈ സംശയങ്ങൾ സ്ഥിരീകരിക്കപ്പെട്ടാൽ  അവ അടച്ചുപൂട്ടുവാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം   കൂട്ടിച്ചേർത്തു.തീവ്രവാദ  ആശയങ്ങൾ വച്ച് പുലർത്തുന്ന രേഖകളില്ലാത്ത   66 കുടിയേറ്റക്കാരെ നാടുകടത്തിയതായും അദ്ദേഹം പറഞ്ഞു.
 
 
   പ്രതിസന്ധിയിലായ ഒരു മതമായി ഇസ്ലാമിനെ വിശേഷിപ്പിച്ച മാക്രോൺ ഇസ്ലാമിക വിഘടനവാദത്തെ  നേരിടാൻ ഒക്ടോബറിൽ ഒരു പദ്ധതി തയ്യാറാക്കി.  മക്രോണിന്റെ  നടപടികൾ   ആഗോളതലത്തിൽ  മുസ്ളീം   സമൂഹങ്ങളുടെ   ഇടയിൽ വ്യാപക   പ്രതിഷേധമുളവാക്കി .          യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം  ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാൻസ്.
 മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ   ക്‌ളാസിൽ   കാണിച്ചഅദ്ധ്യാപകൻ  സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതിന് ശേഷം    ഇതിന്റെ പ്രഭവ കേന്ദ്രമായി കരുതപ്പെടുന്ന   ഒരു മോസ്ക്   ഒക്ടോബർ 20 ന്  താൽക്കാലികമായി   അടച്ചു പൂട്ടുവാൻ   ഫ്രഞ്ച് സർക്കാർ  ഉത്തരവിട്ടിരുന്നു .തലസ്ഥാനത്തിന്റെ വടക്കുകിഴക്കൻ പ്രാന്തപ്രദേശത്തുള്ള താഴ്ന്ന വരുമാനമുള്ളവർ  തിങ്ങിപ്പാർക്കുന്ന   പാന്റിനിലെ ഗ്രാൻഡ് മോസ്ക്, ആക്രമണത്തിന് മുമ്പ്  വിദ്വേഷം   വമിപ്പിക്കുന്ന  ഒരു വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു,    
മുസ്ലീം ചാരിറ്റി ബരകാസിറ്റി, വിദ്വേഷ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന ഒരു പൗരാവകാശ സംഘടന  എന്നീ  രണ്ടു സംഘടനകളുടെ പ്രവർത്തനങ്ങൾ   ഫ്രാൻസ് മരവിപ്പിച്ചു.   ഇസ്ലാമിക തീവ്രവാദത്തെ  പ്രോത്സാഹിപ്പിക്കുന്ന   നിലപാടുകളാണ്   ഇവയെടുത്തിരുന്നത്  എന്നാണ് സർക്കാരിന്റെ ആരോപണം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.